എവി ജോര്‍ജ് പൊലീസ് അക്കാദമിയുടെ തലപ്പത്തിരിക്കാന്‍ യോഗ്യനല്ല, സ്ഥലംമാറ്റത്തിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍

ആരോപണ വിധേയര്‍ പരിശീലന സ്ഥാപനത്തിന്റെ തലപ്പത്ത് വരുന്നത് ശരിയല്ലെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ്
എവി ജോര്‍ജ് പൊലീസ് അക്കാദമിയുടെ തലപ്പത്തിരിക്കാന്‍ യോഗ്യനല്ല, സ്ഥലംമാറ്റത്തിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തെത്തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജിനെ പൊലീസ് അക്കാദമിയിലേക്കു സ്ഥലം മാറ്റിയതിനെ വിമര്‍ശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ആരോപണ വിധേയര്‍ പരിശീലന സ്ഥാപനത്തിന്റെ തലപ്പത്ത് വരുന്നത് ശരിയല്ലെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് പറഞ്ഞു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്പിയുടെ കീഴിലുണ്ടായിരുന്ന ടൈഗര്‍ ഫോഴ്‌സ് സംശയത്തിന്റെ നിഴലിലായതിനു പിന്നാലെയാണ് എവി ജോര്‍ജിനെ സ്ഥലം മാറ്റിയത്. പൊലീസ് അക്കാദമിയുടെ തലപ്പത്തേക്കായിരുന്നു സ്ഥലം മാറ്റം. ഇതു തെറ്റായ നടപടിയാണെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയത്. ആരോപണ വിധേയനായ ആള്‍ ട്രെയ്‌നിങ് സ്ഥാപനത്തിന്റെ തലപ്പത്ത് വരരുതെന്ന് പി മോഹന ദാസ് പറഞ്ഞു. എവി ജോര്‍ജിന്റെ സ്ഥലംമാറ്റം സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം തൃപ്തിരമല്ലെന്ന് മോഹനദാസ് അഭിപ്രായപ്പെട്ടു. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ല. സിബിഐയെപ്പോലുള്ള സ്വതന്ത്ര ഏജന്‍സിയാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടത്. പറവൂര്‍ സിഐയെ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിവാക്കാനാവില്ലെന്നും മോഹനദാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com