കേരള തീരത്ത് മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ അടിക്കാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ അടിക്കാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ അടിക്കാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭം തിങ്കളാഴ്ച രാത്രിവരെ തുടരുമെന്നു മുന്നറിയിപ്പ്. മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. തീരപ്രദേശത്തുള്ളവരും സഞ്ചാരികളും തീരക്കടലില്‍ മല്‍സ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നു  നിര്‍ദേശമുണ്ട്. 

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ 22ന് അഞ്ചര മുതല്‍ 23നു രാത്രി 11.30 വരെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതു കണക്കിലെടുത്ത് മീന്‍പിടുത്തക്കാര്‍ക്കും  തീരദേശനിവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി. 

വേലിയേറ്റ സമയത്തു തിരമാലകള്‍  തീരത്തു ശക്തി പ്രാപിക്കുവാനും ആഞ്ഞടിക്കുവാനും സാധ്യതയുള്ളതിനാല്‍ തീരത്തിനോടു ചേര്‍ന്നു മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണം. ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ ഒരു നിശ്ചിത അകലം പാലിക്കണമെന്ന് മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരമേഖലകളില്‍ വ്യാപകമായ നാശനഷ്ടമാണു കടല്‍ക്ഷോഭം മൂലമുണ്ടായത്. നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com