കേരളത്തിലേക്ക് പോകാന്‍ മഅദനി അനുമതി തേടി; സന്ദര്‍ശന ലക്ഷ്യത്തില്‍ ക്ഷേത്രപരിപാടിയും 

ബംഗലൂരു സ്‌ഫോടന കേസില്‍ സുപ്രിംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗലൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി കേരളത്തിലേക്ക് പോകാന്‍ അനുമതി തേടി ഹര്‍ജി നല്‍കി.
കേരളത്തിലേക്ക് പോകാന്‍ മഅദനി അനുമതി തേടി; സന്ദര്‍ശന ലക്ഷ്യത്തില്‍ ക്ഷേത്രപരിപാടിയും 

ബംഗലൂരു: ബംഗലൂരു സ്‌ഫോടന കേസില്‍ സുപ്രിംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗലൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി കേരളത്തിലേക്ക് പോകാന്‍ അനുമതി തേടി ഹര്‍ജി നല്‍കി. അര്‍ബുദരോഗം ബാധിച്ച് അന്‍വാര്‍ശേരിയില്‍ കഴിയുന്ന ഉമ്മയുടെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിന് അനുമതി തേടുന്നത്. 

ബംഗലൂരു സ്‌ഫോടനകേസ് വിചാരണ നടത്തുന്ന പ്രത്യേക എന്‍.ഐ.എ കോടതി മുമ്പാകെയാണ് മഅദനി ഹര്‍ജി സമര്‍പ്പിച്ചത്. എപ്രില്‍ 29 മുതല്‍ മെയ് 12 വരെ രണ്ടാഴ്ച കാലത്തേക്കാണ് അനുമതി തേടിയിരിക്കുന്നത്.

ഉമ്മയെ സന്ദര്‍ശിക്കല്‍ കൂടാതെ എറണാകുളം വെണ്ണലയിലുള്ള തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ സമ്മേളനത്തില്‍ പങ്കെടുക്കുകയും കേരള സന്ദര്‍ശന ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ദല്ലാള്‍ നന്ദകുമാര്‍ ട്രസ്റ്റ് ചെയര്‍മാനായ ക്ഷേത്രമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com