കോട്ടയത്ത് മൂന്ന് നില കെട്ടിടത്തില്‍ വന്‍തീപിടുത്തം; ഒന്നാം നില പൂര്‍ണമായി കത്തിനശിച്ചു

കണ്ടത്തില്‍ റസിഡന്‍സി എന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റും, തുണിക്കടയും ലോഡ്ജുമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്
കോട്ടയത്ത് മൂന്ന് നില കെട്ടിടത്തില്‍ വന്‍തീപിടുത്തം; ഒന്നാം നില പൂര്‍ണമായി കത്തിനശിച്ചു

കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപത്തെ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചു. പുലര്‍ച്ച മൂന്ന് മണിയോടെയാണ് സംഭവം. അഗ്നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. പത്തോളം യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ്. 

കണ്ടത്തില്‍ റസിഡന്‍സി എന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റും, തുണിക്കടയും ലോഡ്ജുമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണ്ണമായും തുണിക്കട ഭാഗികമായും കത്തിനശിച്ചു. 

മുകളിലെ നിലയിലുണ്ടായിരുന്ന ലോഡ്ജില്‍ നിരവധി ആളുകളുണ്ടായിരുന്നു. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനം ഇന്ന് നടക്കുന്നതിനാല്‍ ലോഡ്ജില്‍ കൂടുതല്‍ ആളുകള്‍ റൂമുകളെടുത്തിരുന്നു. പുലര്‍ച്ച പുക കണ്ടതിനെ തുടര്‍ന്ന് ഇവരെ എല്ലാവരേയും താഴെയിറക്കാനായി. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com