കെഎസ്ആര്‍ടിസിയുടെ ആ ചങ്ക് ഗേള്‍ ഇവളാണ്

ചങ്ക് ബസിന്റെ ചങ്കായ ആ പെണ്‍കുട്ടിയുടെ പേര് റോസ്മിയെന്നാണ്.
കെഎസ്ആര്‍ടിസിയുടെ ആ ചങ്ക് ഗേള്‍ ഇവളാണ്

കെഎസ്ആര്‍ടിസി ബസിനെ ചങ്ക് ബസാക്കി മാറ്റിയ ആ പെണ്‍കുട്ടിയെ കണ്ടുപിടിച്ചു. ചങ്ക് ബസിന്റെ ചങ്കായ ആ പെണ്‍കുട്ടിയുടെ പേര് റോസ്മിയെന്നാണ്. കോട്ടയത്തെ വിദ്യാര്‍ഥിയായ റോസ്മിയാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ ഫോണ്‍ വിളിച്ചത്. ഫോണ്‍വിളി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പെണ്‍കുട്ടി താരമാവുകയായിരുന്നു.

ഈരാറ്റുപേട്ട  കളത്വ-കോട്ടയം-കട്ടപ്പന റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനെ റൂട്ട് പുനക്രമീകരണത്തെതുടര്‍ന്ന് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയ്ക്ക് മാറ്റുകയായിരുന്നു. താന്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസ് റൂട്ടില്‍ നിന്ന് മാറ്റിയതറിഞ്ഞ് റോസ്മി ആലുവ ഡിപ്പോയിലേക്ക് വിളിച്ചു. 

ഫോണ്‍വിളി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പെണ്‍കുട്ടി താരമായി. ബസ് ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് തിരികെയെത്തി. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം ബസിന് ചങ്ക് എന്ന് പേരും നല്‍കി. പെണ്‍കുട്ടി ഇന്ന് കെഎസ്ആര്‍ടിസി എംഡിയെ സന്ദര്‍ശിച്ചു. ഫോണ്‍വിളിയില്‍ സഹായിച്ച കൂട്ടുകാരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സൗമ്യതയോടെ പെണ്‍കുട്ടിയോട് സംസാരിച്ച ആലുവ ഡിപ്പോ ഇന്‍സ്‌പെക്ടര്‍ സി ടി ജോണിക്ക് കോര്‍പ്പറേഷന്‍ വക അഭിനന്ദനവും ലഭിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com