കൊലനടത്തിയത് താന്‍ ഒറ്റയ്ക്കല്ലെന്ന് സൗമ്യ; കൂട്ടാളികള്‍ കുറ്റം സമ്മതിച്ചതായി സൂചന

ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നെന്ന് സൗമ്യ - കൊലപാതകം നടത്താന്‍ സുഹൃത്തുക്കള്‍ സഹായിച്ചതായും സൗമ്യ 
കൊലനടത്തിയത് താന്‍ ഒറ്റയ്ക്കല്ലെന്ന് സൗമ്യ; കൂട്ടാളികള്‍ കുറ്റം സമ്മതിച്ചതായി സൂചന

കണ്ണൂര്‍ : പിണറായി പടന്നക്കരയില്‍ ദുരൂഹമരണം  ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ്. മരണം നടന്ന വീട്ടിലെ കുട്ടികളുടെ അമ്മ സൗമ്യയെ നീണ്ട പതിനൊന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് സമ്മതിച്ച്. കൊലപാതകം നടത്തിയത് താന്‍ ഒറ്റയ്ക്കല്ലെന്നും സൗമ്യ സമ്മതിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മൂവരെയും ഒന്നിച്ചും അല്ലാതെയും ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നതി. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണമടഞ്ഞവരുടെ ആന്തരികാവയത്തില്‍ നിന്നും എലിവിഷത്തിന്റയും അലൂമിനിയം ഫോസ്‌ഫേറ്റിന്റെയും അംശങ്ങള്‍ കണ്ടെത്തിയതും ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യത്തിലേക്ക് പൊലീസ് എത്തിയിരുന്നു. 2012 സെപ്റ്റംബര്‍ ഒന്‍പതിന് ഒരു വയസ്സുകാരിയായ കീര്‍ത്തന, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2018 ജനുവരി 21 ന് ഒന്‍പത് വയസുകാരി ഐശ്വര്യയും, മാര്‍ച്ച് ഏഴിന് വീട്ടമ്മയായ 68 കാരി കമല, ഏപ്രില്‍ 13 ന് കമലയുടെ ഭര്‍ത്താവ് 78 വയസ്സുള്ള കുഞ്ഞിക്കണ്ണന്‍ ഇവരെല്ലാവരും മരിച്ചിരിക്കുന്നത്് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിന് പിന്നാലെയാണ്. എന്നാല്‍ ഇനി ഈ കുടുംബത്തില്‍ അവശേഷിക്കുന്നത് ആകെ കുട്ടികളുടെ അമ്മയും കുഞ്ഞികണ്ണന്റെയും കമലയുടെയും മകളുമായ സൗമ്യമാത്രമാണ്്. സൗമ്യയുടെ പല നിലപാടുകളും തുടക്കം മുതല്‍ തന്നെ നാട്ടുകാരില്‍ സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു. തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം നടന്നത്.
 
ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ നിന്നും എലിവിഷത്തിന്റെയും അലുമിനിയം ഫോസ്‌ഫേറ്റിന്റേയും അംശം കണ്ടെത്തിയതോടെ മറ്റ് രണ്ട് പേരുടേയും മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം നടത്തുകയായിരുന്നു. ഇതോടെ ഇവിടെയും അതേ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വന്നതോടെ ദുരൂഹതയേറിവന്നതിനാലാണ് വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സൗമ്യയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. മാത്രവവമല്ല,വര്‍ഷങ്ങളായി വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്ന സൗമ്യയുടെ ഫോണ്‍ രേഖകളും പോലീസ് പരിശോധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com