തെരുവുനായ്ക്കളേക്കാള്‍ വലുത് മനുഷ്യ ജീവന്‍ തന്നെ: ഹൈക്കോടതി

നായ്ക്കളെ പൊലീസ് സ്‌റ്റേഷനു മുന്നില്‍ കെട്ടിയിട്ട കേസില്‍ പ്രതികള്‍ ക്രൂരത കാട്ടിയെന്നു കരുതുന്നില്ലെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മനുഷ്യജീവനു തെരുവുനായ്ക്കളെക്കാള്‍ വിലയുണ്ടെന്ന് ഹൈക്കോടതി. ആക്രമണകാരികളായ തെരുവു നായ്കളെ പിടികൂടി പള്ളുരുത്തി പൊലീസ് സ്‌റ്റേഷനു മുന്നില്‍ കെട്ടിയിട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. 

സംസ്ഥാനത്തു തെരുവുനായ്ശല്യം വര്‍ധിച്ചു വരികയാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊച്ചുകുഞ്ഞുങ്ങളെ വരെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊല്ലുന്നു. ഇതു തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ നിലവിലില്ല. ഇതിനാല്‍ ജനങ്ങള്‍ക്ക് അവരുടേതായ മാര്‍ഗം സ്വീകരിക്കേണ്ടിവരികയാണെന്ന് കുറ്റപത്രം റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു. 

'സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ്' ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി, ഡോ. ജോര്‍ജ് സ്‌ളീബ, ബെന്റ്‌ലി താടിക്കാരന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. നായ്ക്കളെ പൊലീസ് സ്‌റ്റേഷനു മുന്നില്‍ കെട്ടിയിട്ട കേസില്‍ പ്രതികള്‍ ക്രൂരത കാട്ടിയെന്നു കരുതുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മനുഷ്യരെ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com