പിണറായിയിലെ ദുരൂഹമരണങ്ങൾ : അന്വേഷണം ക്രൈംബ്രാഞ്ചിന്

ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട്  മരിച്ച കുട്ടികളുടെ അമ്മയായ വണ്ണത്താം വീട്ടില്‍ സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
പിണറായിയിലെ ദുരൂഹമരണങ്ങൾ : അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം : പിണറായിയിലെ ദുരൂഹമരണങ്ങളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമനാണ് അന്വേഷണചുമതല. പിണറായി പടന്നക്കരയിലെ നാല് ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട്  മരിച്ച കുട്ടികളുടെ അമ്മയായ വണ്ണത്താം വീട്ടില്‍ സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനു വേണ്ടി ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. 

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സൗമ്യയുമായി ബന്ധമുള്ള നാലു യുവാക്കളും പൊലീസ് കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഒന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്.

അലുമിനിയം ഫോസ്‌ഫൈഡ്  ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു.  കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com