മധുവിന്റെ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്തമാസത്തേക്ക് നീട്ടി

മധുവിന്റെ കൊലപാതകത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസത്തേക്ക് നീട്ടി. അന്വേഷണം നിര്‍ണായകഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍
മധുവിന്റെ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്തമാസത്തേക്ക് നീട്ടി

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസത്തേക്ക് നീട്ടി. അന്വേഷണം നിര്‍ണായകഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തല്‍ക്കാലം ഇടപെടാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് ഡയറി ഹാജരാക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ വിവിധ കോടതികളില്‍  സമര്‍പ്പിച്ച ജാമ്യഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക് അയക്കാനും ജസ്റ്റിസ് പി ഉബൈദ് നിര്‍ദേശിച്ചു. ജാമ്യം നിഷേധിച്ച പ്രത്യേക കോടതിവിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. പ്രതികള്‍ മധുവിനെ പിടികൂടാന്‍ കാടിനുള്ളിലേക്ക് പോയതിനും പിടിച്ചുകൊണ്ടുവന്നതിനും സിസി ടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

ഫെബ്രുവരി 22 നാണ് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം പിടികൂടി മധുവിനെ മര്‍ദ്ദിച്ചത് . പൊലിസിന് കൈമാറിയ മധു കൊല്ലപ്പെടുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com