വരാപ്പുഴ കസ്റ്റഡി മരണം: സ്ഥലം മാറ്റിയ എസ്പിക്ക് നക്ഷത്ര ഹോട്ടലിൽ സഹപ്രവർത്തകരുടെ യാത്രയയപ്പ്

വരാപ്പുഴ കസ്​റ്റഡി മരണക്കേസിൽ ആരോപണ വിധേയനായതിനെത്തുടർന്ന്​ സ്​ഥലം മാറ്റപ്പെട്ട എറണാകുളം റൂറൽ എസ്​.പി എ.വി. ജോർജിന് നക്ഷ​ത്രഹോട്ടലിൽ സഹപ്രവർത്തകരുടെ യാത്രയയപ്പ്
വരാപ്പുഴ കസ്റ്റഡി മരണം: സ്ഥലം മാറ്റിയ എസ്പിക്ക് നക്ഷത്ര ഹോട്ടലിൽ സഹപ്രവർത്തകരുടെ യാത്രയയപ്പ്

കൊച്ചി: വരാപ്പുഴ കസ്​റ്റഡി മരണക്കേസിൽ ആരോപണ വിധേയനായതിനെത്തുടർന്ന്​ സ്​ഥലം മാറ്റപ്പെട്ട എറണാകുളം റൂറൽ എസ്​.പി എ.വി. ജോർജിന് നക്ഷ​ത്രഹോട്ടലിൽ സഹപ്രവർത്തകരുടെ യാത്രയയപ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്​ സമീപത്തെ ഫ്ലോറ ഹോട്ടലിലാണ് തിങ്കളാഴ്​ച രാത്രി യാത്രയയപ്പ് സംഘടിപ്പിച്ചത്. എറണാകുളം റൂറലിലെ മുഴുവൻ പൊലീസ്​ ഉദ്യോഗസ്​ഥരും ചടങ്ങിന്​ എത്തിയിരുന്നു.

അതീവ രഹസ്യമായാണ്​ പരിപാടി സംഘടിപ്പിച്ചത്​. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർക്ക്​ ഹാളി​ൽ പ്രവേശനം അനുവദിച്ചില്ല. സംഭവം പുറത്തായതോടെ യൂത്ത്​ കോൺഗ്രസുകാർ പ്രതിഷേധവുമായി എത്തി. പ്രവർത്തകർ ഹോട്ടലിന് മുന്നിൽ മുദ്രാവാക്യം മുഴക്കി തള്ളിക്കയറാൻ ശ്രമിച്ചു. യൂത്ത് കോൺഗ്രസ്​ ചാലക്കുടി പാർലമെൻറ് നിയോജകമണ്ഡലം പ്രസിഡൻറ്​ പി.ബി. സുനീറി​ൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഹോട്ടലിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഇവരുടെ പേരിൽ കേസെടുക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com