സിപിഐ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് നാളെ മുതൽ ; സുധാകർ റെഡ്ഡി ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞേക്കും

സി.​കെ. ച​ന്ദ്ര​പ്പ​ൻ ന​ഗ​റി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ധാ​ക​ർ റെ​ഡ്​​ഡി പ​താ​ക ഉ​യ​ർ​ത്തും
സിപിഐ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് നാളെ മുതൽ ; സുധാകർ റെഡ്ഡി ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞേക്കും

കൊല്ലം സിപിഐ 23ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സിന് നാളെ കൊല്ലത്ത് തുടക്കം. സി.​കെ. ച​ന്ദ്ര​പ്പ​ൻ ന​ഗ​റി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ധാ​ക​ർ റെ​ഡ്​​ഡി പ​താ​ക ഉ​യ​ർ​ത്തും. 25ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ പ്ര​തി​നി​ധി​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 26ന്​ ​രാ​വി​ലെ 10ന്​ ​എ.​ബി. ബ​ർ​ദ​ൻ ന​ഗ​റി​ൽ (യൂ​നു​സ്​ ക​ൺ​വെ​ൻ​ഷ​ൻ സെന്റർ) മു​തി​ർ​ന്ന ക​മ്യൂ​ണി​സ്​​റ്റ്​ നേ​താ​വും കേ​ന്ദ്ര ക​ൺ​ട്രോ​ൾ ക​മീ​ഷ​ൻ അം​ഗ​വു​മാ​യ സി.​എ. കു​ര്യ​ൻ പ​താ​ക ഉ​യ​ർ​ത്തും. 

11ന്​ ​പ്ര​തി​നി​ധി സ​മ്മേ​ള​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ധാ​ക​ർ റെ​ഡ്​​ഡി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. സീ​താ​റാം യെ​ച്ചൂ​രി (സിപിഎം), ദേ​ബ​ബ്ര​ത ബി​ശ്വാ​സ്​ (ഫോ​ർ​വേ​ഡ്​ ബ്ലോ​ക്ക്), ക്വി​റ്റി ഗോ​സ്വാ​മി (ആ​ർ.​എ​സ്.​പി), പ്രൊ​വാ​ഷ്​ ഘോ​ഷ്​ (എ​സ്.​യു.​സി.ഐ), ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ (സി.​പി.ഐ-​എം.​എ​ൽ) തു​ട​ങ്ങി​യ ഇ​ട​തു​ നേ​താ​ക്ക​ൾ ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പങ്കെ​ടു​ക്കും. 

വൈ​കീ​ട്ട്​ മൂ​ന്നി​ന്​ തു​ട​രു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ക​ര​ട്​ രാ​ഷ്​​ട്രീ​യ പ്ര​മേ​യ​വും ക​ര​ട്​ രാ​ഷ്​​ട്രീ​യ റി​വ്യൂ റി​പ്പോ​ർ​ട്ടും ക​ര​ട്​ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കും. 27, 28 തീ​യ​തി​ക​ളി​ൽ റി​പ്പോ​ർ​ട്ടു​ക​ളി​ൻ​മേ​ൽ പൊ​തു​ച​ർ​ച്ച​യും ന​ട​ക്കും. 28ന്​ ​ഉ​ച്ച​ക്കു​ശേ​ഷം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി​യെ തു​ട​ർ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ പാർട്ടി കോൺ​ഗ്രസ് അം​ഗീകരിക്കും.  29ന്​ ​രാ​വി​ലെ പു​തി​യ ദേശീയ കൗ​ൺ​സി​ലി​​നെ​യും, ജനറൽ സെക്രട്ടറിയെയും, ക​ൺ​ട്രോ​ൾ ക​മീ​ഷ​​നെ​യും തെ​ര​ഞ്ഞെ​ടു​ക്കും.  ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞേക്കും. പകരം അതുൽകുമാർ അഞ്ജാൻ, അമർജിത് കൗർ തുടങ്ങിയ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. 

സമാപന ദിവസം വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ഒ​രു ല​ക്ഷം ചു​വ​പ്പ്​ വ​ള​ൻ​റി​യ​ർ​മാ​ർ അ​ണി​നി​ര​ക്കു​ന്ന മാ​ർ​ച്ച്​ ന​ട​ക്കും. സി.​കെ. ച​ന്ദ്ര​പ്പ​ൻ ന​ഗ​റി​ൽ പൊ​തു​സ​മ്മേ​ള​ന​വും ചേ​രും. ദേ​ശീ​യ എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ളും ക​​ൺ​ട്രോ​ൾ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളും അ​ട​ക്കം 900 പ്ര​തി​നി​ധി​ക​ളാണ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ പങ്കെ​ടു​ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com