കോണ്‍ഗ്രസുമായി യോജിക്കാം, രാഹുല്‍ ഗാന്ധിയെ വണങ്ങാനാവില്ലെന്ന് മമത ബാനര്‍ജി

കോണ്‍ഗ്രസുമായി യോജിക്കാം, രാഹുല്‍ ഗാന്ധിയെ വണങ്ങാനാവില്ലെന്ന് മമത ബാനര്‍ജി
കോണ്‍ഗ്രസുമായി യോജിക്കാം, രാഹുല്‍ ഗാന്ധിയെ വണങ്ങാനാവില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിക്കെതിരായ രാഷ്ട്രീയ മുന്നണിയില്‍ കോണ്‍ഗ്രസുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. കോണ്‍ഗ്രസ് തയാറെങ്കില്‍ യോജിച്ചു പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ അതിനായി രാഹുല്‍ ഗാന്ധിയെ വണങ്ങിനില്‍ക്കാനാവില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് മമത അഭിപ്രായപ്പെട്ടു. പ്രാദേശികതലത്തില്‍ ശക്തിയുള്ള പാര്‍ട്ടികള്‍ ഒന്നിച്ച് ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കില്ലെന്ന് ഉറപ്പുവരുത്തണം. ഇതിനായി കോണ്‍ഗ്രസ് തയാറെങ്കില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണ്. എന്നാല്‍ രാഹുല്‍ ഗാ്‌നധിയെ വണങ്ങാന്‍ പറയരുത്. മാധ്യമങ്ങളുടെ അത്തരം സമ്മര്‍ദങ്ങള്‍ക്കു താന്‍ വഴങ്ങില്ലെന്ന് മമത ബാനര്‍ജി അഭിമുഖത്തില്‍ പറഞ്ഞു.

സുപ്രിം കോടതി ചീഫ് ജസ്സ്റ്റിസിനെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവരാനുള്ള നീക്കം ശരിയായിരുന്നില്ലെന്ന് മമത അഭിപ്രായപ്പെട്ടു. അതൊരു തെറ്റായ രാഷ്ട്രീയ നീക്കം ആയിരുന്നു. ഇക്കാര്യം സോണിയ ഗാന്ധിയോടു തന്നെ ചൂണ്ടിക്കാട്ടിയെങ്കിലും അവര്‍ അംഗീകരിച്ചില്ലെന്ന് മമത പറഞ്ഞു.

പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അക്രമങ്ങള്‍ നടക്കുന്നതായ വാര്‍ത്ത മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മമത കുറ്റപ്പെടുത്തി. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമം നടക്കുന്നുണ്ട്. ഇതു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

സിപിഎമ്മിലെ പുതിയ നേതാക്കള്‍ യാതൊരുവിധ ആശയ അടിത്തറയും ഇല്ലാത്തവരാണ്. ജ്യോതി ബസുവും ബുദ്ധദേബ് ഭട്ടാചാര്യയും അങ്ങനെ ആയിരുന്നില്ലെന്ന് മമത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com