തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡന്റാവും; തര്‍ക്കം പരിഹരിച്ചത് ശരത് പവാറിന്റെ സാന്നിധ്യത്തില്‍

മന്ത്രി സ്ഥാനം എന്‍.കെ.ശശീന്ദ്രന് നല്‍കിയതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യം തോമസ് ചാണ്ടി വിഭാഗം ഉന്നയിച്ചിരുന്നു.
തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡന്റാവും; തര്‍ക്കം പരിഹരിച്ചത് ശരത് പവാറിന്റെ സാന്നിധ്യത്തില്‍

ആലപ്പുഴ: എന്‍സിപി പ്രസിഡന്റ് സ്ഥാനം വേണമെന്ന തോമസ് ചാണ്ടി വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച് എന്‍സിപി കേന്ദ്ര നേതൃത്വം. എന്‍സിപി ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രസിഡന്റ് സ്ഥാനം തോമസ് ചാണ്ടിക്ക് നല്‍കാന്‍ ധാരണയായത്. 

മന്ത്രി സ്ഥാനം എ.കെ.ശശീന്ദ്രന് നല്‍കിയതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യം തോമസ് ചാണ്ടി വിഭാഗം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ശശീന്ദ്രന്‍ വിഭാഗവും, തോമസ് ചാണ്ടി വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടന്നത്. 

പ്രസിഡന്റ് സ്ഥാനത്തിന് പകരം ശശീന്ദ്രന്‍ വിഭാഗത്തിന് നാല് ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കും. ലക്ഷ്വദ്വീപിന്റെ ചുമതലയോടു കൂടിയാണ് തോമസ് ചാണ്ടി സംസ്ഥാന പ്രസിഡന്റാവുന്നത്. തോമസ് ചാണ്ടിയെ പ്രസിഡന്റാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം 28ന് നെടുമ്പാശേരിയില്‍ വെച്ച് നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com