പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി: കുഞ്ഞാലിക്കുട്ടി

സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണു പിണറായി വിജയനെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി
പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി: കുഞ്ഞാലിക്കുട്ടി

കൊച്ചി:സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണു പിണറായി വിജയനെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീടു സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഇതുവരെ തയാറായിട്ടില്ല. കുറ്റം ചെയ്യാത്തവരെ നിശ്ശബ്ദരാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. 


രണ്ടു വര്‍ഷം കൊണ്ടു ജനദ്രോഹ സര്‍ക്കാരായി മാറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ ബ്രിട്ടിഷുകാരുടെയും സര്‍ സിപിയുടെയും ശൈലിയാണു പിന്തുടരുന്നതെന്നു കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. നിരപരാധിയെ തല്ലിക്കൊന്നിട്ടും പൊലീസ് ധാര്‍ഷ്ട്യത്തിനു കുറവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറൈന്‍െ്രെഡവില്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസസമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com