ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടാല്‍ എന്റെ ചിത്രവും പേരും പ്രസിദ്ധപ്പെടുത്തുക; ഇത് എന്റെ സഹോദരിമാര്‍ക്കുള്ള ഉടമ്പടി

ബഹുമാനപ്പെട്ട നീതിപീഠമേ നിങ്ങള്‍ ആണധികാരത്തില്‍ നിന്നും പുറത്തുവരു. ഒരു കുറ്റവാളി എന്നെ ബലാത്സംഗം ചെയ്താല്‍ എന്റെ അന്തസ്സിനും മാന്യതയ്ക്കും ഒരു ബന്ധവുമില്ല
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടാല്‍ എന്റെ ചിത്രവും പേരും പ്രസിദ്ധപ്പെടുത്തുക; ഇത് എന്റെ സഹോദരിമാര്‍ക്കുള്ള ഉടമ്പടി

കൊച്ചി: ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ടാല്‍ എന്റെ പേരും വ്യക്തിത്വവും ചിത്രവും പ്രസിദ്ധപ്പെടുത്തണമെന്ന് ഷാഹിന നഫീസ. ബലാത്സംഗത്തിനിരയായവരുടെയും ഇതിന്റെ ഭാഗമായി കൊല്ലപ്പെടുന്ന പെണ്‍കുട്ടിയുടെ പേരോ, ചിത്രമോ വെളിപ്പെടുത്തരുതെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. എന്നാല്‍ ബഹുമാനപ്പെട്ട നീതിപീഠമേ നിങ്ങള്‍ ആണധികാരത്തില്‍ നിന്നും പുറത്തുവരു. ഒരു കുറ്റവാളി എന്നെ ബലാത്സംഗം ചെയ്താല്‍ എന്റെ അന്തസ്സിനും മാന്യതയ്ക്കും ഒരു ബന്ധവുമില്ല. 

ബലാത്സംഗത്തിനെതിരായ പോരാട്ടത്തില്‍ എന്റെ മുഖം എന്നും തെളിഞ്ഞു നില്‍ക്കണം. സമൂഹത്തിന്റെ ഓര്‍മയില്‍ നിന്നും ഞാന്‍ മാഞ്ഞുപോകരുത്. അത് അനുവദിക്കാന്‍ എനിക്കാകില്ല. എന്റെ മുഖം കാണുമ്പോഴുള്ള അസ്വസ്ഥതയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു പുരുഷന്‍മാരെയും ഞാന്‍ അനുവദിക്കില്ല.

ബലാത്സംഗത്തിനിരയായി ഞാന്‍ കൊല്ലപ്പെട്ടാല്‍ നിങ്ങള്‍ എങ്ങനെയാണ് എന്നെ അഡ്രസ് ചെയ്യുക. എനിക്കുള്ള നീതിയുടെ പങ്കെന്താണ്. മരണാനന്തരം നിങ്ങള്‍ എങ്ങനെ എന്നെ രേഖപ്പെടുത്തും.  ഞാന്‍ ഒരു നമ്പര്‍ മാത്രമാണോ. ദിവസേനെ കൊല്ലപ്പെടുന്ന നൂറിലോ ആയിരത്തിലോ ഒരാള്‍ മാത്രമായിട്ടാണോ. അത്തരത്തില്‍ ഒരാളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുറ്റങ്ങളുടെ കണക്കില്‍ ഒരു നമ്പര്‍ ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇവിടെ ജീവിച്ചിരുന്നു. എനിക്ക് സ്വപനവും കുടുംബവും ഉണ്ടായിരുന്നു. മജ്ഞയും മാംസവും ഉള്ള മനുഷ്യജീവിയായിരുന്നു ഞാന്‍. എന്റെ ജീവിതം തട്ടിപ്പറിച്ചത് പുരുഷനാണ്. ഇനി എന്നെ ഈ ലോകം എളുപ്പത്തില്‍ മറക്കണോ. ഇല്ല ഞാന്‍ പൊരുതും


നിങ്ങളുടെ ദുരഭിമാനം എന്റെ മുഖം മറച്ചുവെക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഇത് എന്റെ സഹോദരിമാര്‍ക്കുള്ള ഉടമ്പടി ആണ്. എന്റെ പേര് തെരുവുകളില്‍ ഉറക്കെ പറയുക ഈ പോരാട്ടതത്തില്‍ നീതി കിട്ടാന്‍ എന്റെ ചിത്രം തെരുവുകളില്‍ പ്രദര്‍ശിപ്പിക്കുകയെന്നും ഷാഹിന ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com