മലയാള സിനിമയിലെ താരരാജാക്കന്മാര്‍ കൊലയുടെ കലയാണ് പഠിപ്പിക്കുന്നത്: ജി സുധാകരന്‍

ഇവിടുത്തെ താരങ്ങള്‍ അല്‍പത്തമാണ് കാണിക്കുന്നതെന്നും സുധാകരന്‍
മലയാള സിനിമയിലെ താരരാജാക്കന്മാര്‍ കൊലയുടെ കലയാണ് പഠിപ്പിക്കുന്നത്: ജി സുധാകരന്‍

തിരുവനന്തപുരം: മലയാള സിനിമയിലെ താരരാജാക്കന്മാര്‍ കൊലയുടെ കലയാണ് പഠിപ്പിക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. പുരോഗമനകലാസാഹിത്യ സംഘടന വഴുതക്കാട് യൂനിറ്റും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് കോട്ടണ്‍ഹില്‍ എല്‍.പി.എസില്‍ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളത്തിലെ താരരാജാക്കന്മാര്‍ അഭിനയത്തിലെ അത്ഭുത പ്രതിഭയായ ചാര്‍ളി ചാപ്ലിനെ വായിക്കണം. ചാപ്ലിന്‍ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിട്ടില്ല. അമ്മയെന്ന സംഘടനയുണ്ടാക്കിയില്ല. ഫാസിഷ്റ്റ് പ്രവണത കാണിച്ചില്ല. ഇവിടുത്തെ താരങ്ങള്‍ അല്‍പത്തമാണ് കാണിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. 

സിനിമയിലെ അവരുടെ കഥാപാത്രങ്ങള്‍ സാമൂഹിക വിരുദ്ധന്മാരെയാണ് സൃഷ്ടിക്കുന്നത്. അവരുടെ സിനിമകള്‍ യുവതലമുറയെ ജയിലിലേക്ക് അയക്കാന്‍ പാകത്തിലുള്ളവയാണ്.എങ്ങനെയും പണമുണ്ടാക്കാമെന്ന വിചാരം യുവാക്കളില്‍ ഉണ്ടാക്കുന്നതില്‍ ഈ സിനിമകള്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. മുതലാളിമാരാണ് ഈ താരപ്രഭകളെ സൃഷ്ടിക്കുന്നത്. അവരുടെ സിനിമകള്‍ നമ്മുടെ ചിന്തകളെ കാലിയാക്കുകയാണ്. അതിനാല്‍ കുട്ടികള്‍ക്ക് ലോകസിനിമയുടെ ഭൂപടം കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com