ആര്‍സിസിയില്‍നിന്നു രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി എച്ച്‌ഐവി ബാധിച്ചു മരിച്ചതായി റിപ്പോര്‍ട്ട്

ആര്‍സിസിയില്‍നിന്നു രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി എച്ച്‌ഐവി ബാധിച്ചു മരിച്ചതായി റിപ്പോര്‍ട്ട്
ആര്‍സിസിയില്‍നിന്നു രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി എച്ച്‌ഐവി ബാധിച്ചു മരിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ച് ഒരു കുട്ടി കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ലുക്കിമിയ ബാധിച്ച് ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ ആണ്‍കുട്ടിക്കാണ് എച്ച്‌ഐവി ബാധിച്ചതായി സ്ഥിരീകരിച്ചിരിച്ചിരുന്നത്. ഈ കുട്ടി കഴിഞ്ഞ മാസം ഇരുപത്തിയാറിനു മരണത്തിനു കീഴടങ്ങിയിരുന്നു.

ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിക്ക് ആര്‍സിസിയില്‍നിന്നു രക്തം സ്വീകരിച്ചതിനെത്തുടര്‍ന്ന് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ മറ്റൊരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലുക്കീമിയ ചികിത്സക്കിടെ പലതവണ രക്തം സ്വീകരിച്ച കുട്ടിക്ക്, ഓഗസ്റ്റ് മാസത്തിലാണ് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തുന്നത്. 

സംഭവത്തില്‍ ആര്‍സിസിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ആര്‍സിസിയില്‍ നിന്ന് മാത്രമാണ് രക്തം സ്വീകരിച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രക്തം സ്വീകരിച്ചതിലൂടെയാണ് രോഗബാധിയെന്ന് ആര്‍സിസി അധികൃതര്‍ അറിയിച്ചതായി കുട്ടിയുടെ അച്ഛന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com