തല കറങ്ങിവീണ യാത്രികയുമായി ലോ ഫ്‌ളോര്‍ ബസ് നേരെ ആശുപത്രിയിലേക്ക്, ജീവനക്കാര്‍ക്കു പിന്തുണയുമായി യാത്രക്കാര്‍

തല കറങ്ങിവീണ യാത്രികയുമായി ലോ ഫ്‌ളോര്‍ ബസ് നേരെ ആശുപത്രിയിലേക്ക്, ജീവനക്കാര്‍ക്കു പിന്തുണയുമായി യാത്രക്കാര്‍
ബസ് ജീവനക്കാര്‍
ബസ് ജീവനക്കാര്‍

തൃശൂര്‍: തല കറങ്ങിവീണ യാത്രികയുമായി കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് നേരെ ആശുപത്രിയെത്തി.  തേവര-തൃശൂര്‍ ലോ ഫ്‌ളോര്‍ ബസാണ് ഡിപ്പോയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയമൊന്നും നോക്കാതെ യാത്രികയെയും കൊണ്ട് ആശുപത്രിയിലെത്തിയത്. യാത്ര വൈകിയെങ്കിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മനുഷ്യത്വപരമായ പെരുമാറ്റത്തില്‍ യാത്രക്കാര്‍ അഭിനന്ദനവുമായി പി്ന്തുണച്ചു. 

വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ബസ് കുരിയച്ചിറയിലെത്തിയപ്പോഴാണ് യാത്രിക തല കറങ്ങി വീണത്. കൊടകര മാരാത്തുംപിള്ളി പടിഞ്ഞാറെപുരയ്ക്കല്‍ ഉഷ സുബ്രഹ്മണ്യന്‍ എന്ന അന്‍പതുകാരിയാണ് അസ്വസ്ഥത അനുഭവപ്പെട്ട് തലകറങ്ങി വീണത്. ഉടന്‍ ബസ് നിര്‍ത്തി കണ്ടക്ടര്‍ ബി. മാര്‍ഷലും െ്രെഡവര്‍ സി.എ. നാസറും ഇവരുടെ സഹായത്തിനെത്തി. വെള്ളം തളിച്ചപ്പോള്‍ സ്ത്രീ കണ്ണു തുറന്നു. അസ്വസ്ഥത മാറാതെ നിന്നപ്പോള്‍ ബസ് നേരെ ഒരു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ബസ് സ്റ്റാന്‍ഡില്‍ എത്താന്‍ ഒരു കിലോമീറ്റര്‍ മാത്രം ഉള്ളപ്പോഴായിരുന്നു സംഭവം. എങ്കിലും യാത്രികര്‍ പരാതിയൊന്നും പറയാതെ ജീവനക്കാര്‍ക്കൊപ്പംനിന്നു. 

തൃശ്ശൂരില്‍നിന്ന് തിരിച്ച് തേവരയിലേക്കുള്ള യാത്ര താമസിക്കുമെന്ന് ഡിപ്പോയില്‍ അറിയിച്ച ശേഷം യാത്രികയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഉറപ്പിച്ചാണ് ജീവനക്കാര്‍ മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com