പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിക്ക് ചികിത്സ നിഷേധിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി മന്ത്രി

ചികിത്സ തേടിയെത്തിയപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ പോലും ആശുപത്രിയിലുണ്ടായിരുന്നില്ല - ഡിഎംഒയെ മന്ത്രി വിളിച്ചെങ്കിലും ആശുപത്രിയിലെത്താന്‍ തയ്യാറായില്ല 
പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിക്ക് ചികിത്സ നിഷേധിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി മന്ത്രി


കൊല്ലം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ പ്രതിനിധിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍. കൊല്ലം ജില്ലാ ആശുപത്രി അധികൃതരാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി മന്ത്രി വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തി. 

ചികിത്സ തേടിയെത്തിയപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ പോലും ആശുപത്രിയിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മന്ത്രി നേരിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറെ ഫോണില്‍ വിളിച്ച് ആശുപത്രിയിലെത്താന്‍ പറഞ്ഞെങ്കിലും ഡോക്ടര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പ്രതിഷേധവുമായി മന്ത്രി രംഗത്തെത്തിയത്. ആശുപത്രി അധികൃതരുടെ നിലപാടിനെതിരെ സിപിഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com