പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തു, പാര്‍വതീദേവിയെ പിഎസ്‌സിയില്‍നിന്നു പുറത്താക്കണമെന്ന് രാഷ്ട്രപതിക്കു പരാതി

തിരുവനന്തപുരം: ആര്‍ പാര്‍വതീ ദേവിയെ പിഎസ്‌സി അംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കു കോണ്‍ഗ്രസ് പരാതി നല്‍കി. സിപിഎമ്മിന്റെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ച് നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട വ്യക്തിയാണ് പിഎസ്‌സി അംഗമെന്ന് കെപിസിസി സെക്രട്ടറിയും കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗവുമായ ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ പിഎസ്‌സി അംഗമെന്ന നിലയില്‍ മുന്‍കാല രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ച്  നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട വ്യക്തി സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതോടെ അവര്‍ക്കെതിരെ നടപടി അനിവാര്യമായിരിക്കുകയാണൈന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

ഭരണഘടനയുടെ 317 -1 വകുപ്പു പ്രകാരമുള്ള അച്ചടക്ക ലംഘനത്തിന്റെ പരിധിയില്‍ പാര്‍വതീദേവിയുടെ നടപടി വരുമെന്നാണ് പരാതിയില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com