സംഘപരിവാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ദീപക് ശങ്കരനാരായണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് 

സംഘപരിവാറിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ പൊലീസ് കേസെടുത്തു
സംഘപരിവാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ദീപക് ശങ്കരനാരായണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് 

തിരുവനന്തപുരം: സംഘപരിവാറിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ പൊലീസ് കേസെടുത്തു. ബിജെപി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയിന്മേല്‍ നിയമോപദേശം തേടിയ ഡിജിപി, ഐപിസി  153(എ),(ബി) വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ നിര്‍ദേശിച്ചു. 

രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുക, മതസ്പര്‍ദ്ധ വളര്‍ത്തുക, വര്‍ഗ്ഗീയ കലാപത്തിന് ഇടയാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 5 വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ദീപക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

ഐടി ആക്ട് ഒഴിവാക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ളതാണ് ദീപക്കിനെതിരെയുള്ള കേസ്. കശ്മീരിലെ കത്തുയില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികരണം എന്ന നിലയിലായിരുന്നു ദീപക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച ദീപക്, താന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തിലല്ല കുറിപ്പ് വ്യാഖ്യാനിക്കപ്പെട്ടതെന്നും ആതിനാല്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും  വ്യക്തമാക്കിയിരുന്നു.

ദീപക്കിന്റെ പോസ്റ്റിന് നേരെ കടുത്ത സംഘപരിവാര്‍ ആക്രമണമാണ് നടന്നത്. ദീപക് ജോലി ചെയ്യുന്ന കമ്പനിയില്‍ ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയും സംഘപരിവാര്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com