സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: പ്രതിഛായ വര്‍ധിപ്പിച്ചെന്ന് എസ്ഡിപിഐ

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: പ്രതിഛായ വര്‍ധിപ്പിച്ചെന്ന് എസ്ഡിപിഐ

ഹര്‍ത്താല്‍ പാര്‍ട്ടിയുടെ പ്രതിഛായ വര്‍ധിപ്പിച്ചെന്ന്  എസ്ഡിപിഐ - ഹര്‍ത്താലിന്റെ പേരില്‍ മുസ്ലീം സമുദായത്തെ പൊലീസ് വേട്ടയാടുന്നു

കൊച്ചി: കത്തുവ സംഭവത്തിന് പിന്നാലെ കേരളത്തില്‍ പ്രഖ്യാപിച്ച സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ പാര്‍ട്ടിയുടെ പ്രതിഛായ വര്‍ധിപ്പിച്ചെന്ന്എസ്ഡിപിഐ . എന്നാല്‍ ഹര്‍ത്താലിന്റെ പേരില്‍ മുസ്ലീം സമുദായത്തെ പൊലീസ് വേട്ടയാടുകയാണെന്നും എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.

ഈ മാസം 30 ന് നടത്താനിരുന്ന പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചാലും റാലി നടത്തുമെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഹര്‍ത്താല്‍ ദിവസം കോഴിക്കോട് ഉള്‍പ്പെടയുള്ള നഗരങ്ങളില്‍ ഹര്‍ത്താല്‍ കലാപമായി മാറിയിരുന്നു. 

ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് പൊലീസ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിപ്പിച്ച വിവിധ ഗ്രുപ്പുകള്‍ പരിശോധിച്ചിരുന്നു. സംഘ്പരിവാര്‍ പ്രവര്‍ത്തകരായ അഞ്ചുപേരാണ് പൊലീസ് പിടിയിലായത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com