ഇത്തവണ സിപിഎം പിന്തുണ പിഴച്ചില്ല ; പാലക്കാട് നഗരസഭയിലെ രണ്ടാമത്തെ  അവിശ്വാസ പ്രമേയം പാസ്സായി 

ബിജെപി അംഗമായ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരായ പ്രമേയമാണ് പാസ്സായത്
ഇത്തവണ സിപിഎം പിന്തുണ പിഴച്ചില്ല ; പാലക്കാട് നഗരസഭയിലെ രണ്ടാമത്തെ  അവിശ്വാസ പ്രമേയം പാസ്സായി 

പാലക്കാട് : ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ രണ്ടാമത്തെ പ്രമേയം പാസ്സായി. ബിജെപി അംഗമായ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരായ പ്രമേയമാണ് പാസ്സായത്. കോണ്‍ഗ്രസ് പ്രമേയത്തെ സിപിഎം പിന്തുണച്ചു.  സിപിഎമ്മിന്റെ രണ്ട് അംഗങ്ങളുടെ വോട്ടും യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ലഭിച്ചു.

നേരത്തെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തിന് സിപിഎം പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതാണ് തിരിച്ചടിയായത്. 

നഗരസഭയിലെ ബിജെപി ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്ന് ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. യുഡിഎഫ് അവിശ്വാസത്തെ സിപിഎം പിന്തുണയ്ക്കുകയായിരുന്നു. ഇനി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗത്തിനെതിരായ അവിശ്വാസ പ്രമേയം കൂടി ഇന്ന് നഗരസഭ പരിഗണിക്കും. ബിജെപി ചെയര്‍മാനെതിരെ യുഡിഎഫാണ് ഈ പ്രമേയവും കൊണ്ടുവന്നിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com