ഒന്നിച്ചു കഴിയുന്നതിനിടെ ഒളിച്ചോടി, കുടുംബ ബന്ധം തകര്‍ത്തത് വ​ഴി​വി​ട്ട ​പോ​ക്ക്​ : സൗമ്യക്കെതിരെ മുൻ ഭർത്താവ്

മൂത്തമകൾ ഐശ്വര്യയുടെ കൊലപാതകത്തിൽ സൗമ്യയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ആലോചിക്കുന്നു
ഒന്നിച്ചു കഴിയുന്നതിനിടെ ഒളിച്ചോടി, കുടുംബ ബന്ധം തകര്‍ത്തത് വ​ഴി​വി​ട്ട ​പോ​ക്ക്​ : സൗമ്യക്കെതിരെ മുൻ ഭർത്താവ്

കണ്ണൂർ : പിണറായിയില്‍ കുടുംബത്തിലെ മൂന്നുപേരെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയുമായുള്ള കുടുംബബന്ധം തകർന്നത് അ​വ​ളു​ടെ വ​ഴി​വി​ട്ട​പോ​ക്ക്​ കാ​ര​ണ​മെ​ന്ന്​ മു​ൻ ഭ​ർ​ത്താ​വ്​. അന്വേഷണ സംഘത്തോടാണ് സൗമ്യയുടെ മുൻ ഭർത്താവായ കോ​ട്ട​യം സ്വ​ദേ​ശി കിഷോ​ർ വിവാഹബന്ധം തകർന്നതിനെക്കുറിച്ച് വിശദീകരിച്ചത്. ഒന്നിച്ചു കഴിയുന്നതിനിടയില്‍ ഒരുതവണ സൗമ്യ ഒളിച്ചോടിയിരുന്നു. 

കിഷോർ വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന സൗ​മ്യ​യു​ടെ മൊ​ഴി​യും അദ്ദേഹം നി​ഷേ​ധി​ച്ചു. അ​വ​ൾ​ ത​ന്നെ​യാ​ണ്​ വി​ഷം ക​ഴി​ച്ച​ത്, താ​ൻ കൊ​ടു​ത്തി​ട്ടി​ല്ല. കോ​ട്ട​യ​ത്തെ വീ​ട്ടി​ൽ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ​അ​തി​നു​ശേ​ഷം ഏ​താ​നും ദി​വ​സം ക​ഴി​ഞ്ഞ്​​ ഒന്നിച്ചുതാമസിക്കാന്‍ താത്പര്യമില്ലെന്ന് എഴുതിവെച്ച് പിണറായിയിലെ വീട്ടിലേക്ക് വരികയായിരുന്നു. അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സൗമ്യയുമായി ബ​ന്ധ​മി​ല്ലെ​ന്നും കി​ഷോ​ർ മൊ​ഴി​ന​ൽ​കി. 

മറ്റുള്ളവരുമായി സൗമ്യക്കുണ്ടായിരുന്ന ഫോണ്‍വിളിയാണ് കുടുംബബന്ധം തകര്‍ത്തത്. ആറുവർഷം മുമ്പ് ഒന്നരവയസ്സുകാരി കീ​ർ​ത്ത​ന മ​രി​ച്ച​ത്​ രോ​ഗം പി​ടി​പെ​ട്ടാ​ണ്. കാ​തു​കു​ത്തി​നു​ശേ​ഷ​മാ​ണ്​ കു​ട്ടി​ക്ക്​ ​അ​സു​ഖം ക​ണ്ടു​തു​ട​ങ്ങി​യ​ത്. സ്ഥി​ര​മാ​യി ക​ര​ച്ചി​ലാ​യി​രു​ന്നു. കുഞ്ഞിന്റെ ചികിൽസാ കാലയളവിൽ ഒപ്പമുണ്ടായിരുന്നു. കുഞ്ഞു മരിച്ചതോടെയാണ് ബന്ധം ഒഴിവാക്കിയത്. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം തോന്നിയിരുന്നെങ്കിലും കൊലപാതകം നടത്തിയിട്ടില്ലെന്നും കിഷോർ മൊഴി നൽകി. 

കുഞ്ഞിന് ​ഗുരുതരമായ അപസ്മാര രോ​ഗം ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന മം​ഗളൂരുവിൽ നിന്നുള്ള ആശുപത്രി രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം മറ്റൊരു കുട്ടിയായ ഐശ്വര്യ മരിച്ചത് അറിഞ്ഞിരുന്നില്ല. ഐ​ശ്വ​ര്യ​യു​ടെ മ​ര​ണം മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ അ​റി​ഞ്ഞ​ത്. സൗ​മ്യ​യോ വീ​ട്ടു​കാരോ അ​റി​യി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ്​ മൃ​ത​ദേ​ഹം കാ​ണാ​ൻ വ​രാ​തി​രു​ന്ന​തെന്നും ഇയാൾ വെളിപ്പെടുത്തി. 

സൗമ്യയുടെ മുന്‍കാലചരിത്രമറിയുക ലക്ഷ്യമിട്ടാണ് മൻഭർത്താവ് കിഷോറിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, എ.എസ്.പി. ചൈത്ര തെരേസ ജോണ്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കിഷോറിന്റെ മൊഴി അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇന്നു വീണ്ടും ഹാജരാകണമെന്ന് അന്വേഷണസംഘം കിഷോറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതിനിടെ സൗമ്യയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതിനാൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൂത്തമകൾ ഐശ്വര്യയുടെ കൊലപാതകത്തിൽ സൗമ്യയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com