കെഎസ്ആര്‍ടിസി ചില ബന്ധനങ്ങളുടെ പിടിയില്‍ ;  അതു പൊട്ടിച്ചുകളയുമെന്ന് തച്ചങ്കരി

വരുമാനം തീരെക്കുറഞ്ഞ ട്രിപ്പുകള്‍ റദ്ദാക്കാന്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അധികാരം നല്‍കുമെന്ന്  തച്ചങ്കരി
കെഎസ്ആര്‍ടിസി ചില ബന്ധനങ്ങളുടെ പിടിയില്‍ ;  അതു പൊട്ടിച്ചുകളയുമെന്ന് തച്ചങ്കരി

പാലക്കാട് : കെഎസ്ആര്‍ടിസി ചില ബന്ധനങ്ങളുടെ പിടിയിലാണെന്ന് എംഡി ടോമിന്‍ തച്ചങ്കരി. അതു പൊട്ടിച്ചുകളയും. ഭൂരിഭാഗം ജീവനക്കാരും സഹായിക്കാന്‍ താല്‍പര്യം ഉള്ളവരാണ്. പക്ഷെ അവരെയും ബന്ധനം വരിഞ്ഞു മുറുക്കുന്നു. നിലവിലുള്ളതിന്റെ മൂന്നില്‍ ഒന്നു ജീവനക്കാരെ വച്ചും കോര്‍പറേഷനു പ്രവര്‍ത്തിക്കാനാകുമെന്നും തച്ചങ്കരി അഭിപ്രായപ്പെട്ടു. പാലക്കാട് ഡിപ്പോ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു തച്ചങ്കരിയുടെ അഭിപ്രായപ്രകടനം. 
 
മാനുഷിക പരിഗണനയല്ല ജോലി ചെയ്യാനുള്ള ആരോഗ്യവും സന്നദ്ധതയുമാണ് ആവശ്യം. 30-ാം തീയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം. കോര്‍പറേഷനിലെ 30 ശതമാനം ജീവനക്കാരും പണിക്കു കൊള്ളാത്തവരെന്ന് പറഞ്ഞിട്ടില്ല. കാശില്ലാത്തതല്ല പ്രശ്‌നം. ആര്‍ക്കും ധൈര്യമില്ല. പുലിവാലു പിടിക്കേണ്ട എന്നതാണ് മനോഭാവം. 

സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിക്കുന്ന തുകയുടെ 10 ശതമാനം പോലും ചെലവഴിക്കുന്നില്ല. ഇതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയുമില്ല.  ബസിനകത്ത് നിറയെ യാത്രക്കാരും കോര്‍പറേഷന് വരുമാനവും വേണം. കിലോമീറ്ററിന് 31 രൂപയെങ്കിലും വരുമാനം ലഭിക്കാത്ത സര്‍വീസുകള്‍ പുനഃക്രമീകരിക്കണം. ഇത്തരത്തില്‍ രണ്ടായിരത്തോളം സര്‍വീസുകളുണ്ട്.  ഡ്രൈവറും കണ്ടക്ടറുമാണു കോര്‍പറേഷന്റെ യോദ്ധാക്കള്‍. വരുമാനം തീരെക്കുറഞ്ഞ ട്രിപ്പുകള്‍ റദ്ദാക്കാന്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അധികാരം നല്‍കുമെന്നും തച്ചങ്കരി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com