തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡന്റ്. പികെ രാജന്‍ പുതിയ വൈസ്പ്രസിഡന്റാകും. നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 
തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

കൊച്ചി: തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡന്റ്. പികെ രാജന്‍ പുതിയ വൈസ്പ്രസിഡന്റാകും. നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു മന്ത്രി എ.കെ. ശശീന്ദ്രന്‍ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നു ദേശീയ പ്രസിഡന്റ് ശരദ്പവാര്‍ തോമസ് ചാണ്ടിയെ പ്രസിഡന്റാക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. മന്ത്രി സ്ഥാനം എ.കെ. ശശീന്ദ്രനു തിരികെ ലഭിച്ചതോടെ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു വേണമെന്ന തോമസ് ചാണ്ടി വിഭാഗത്തിന്റെ നിലപാട് കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com