നിരോധിച്ച മൃഗബലിയുമായി കേരള പൊലീസ്; നെന്മാറ സിഐയുടെ നടപടി വിവാദത്തില്‍ 

നിരോധിച്ച മൃഗബലിയുമായി കേരള പൊലീസ്; നെന്മാറ സിഐയുടെ നടപടി വിവാദത്തില്‍ 

പാലക്കാട് നെന്മാറയില്‍ നിരോധിച്ച മൃഗബലി സിഐ അടങ്ങുന്ന പൊലീസ് സംഘം നടത്തിയത് വിവാദമാകുന്നു

പാലക്കാട്: പാലക്കാട് നെന്മാറയില്‍ നിരോധിച്ച മൃഗബലി സിഐയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം നടത്തിയത് വിവാദമാകുന്നു. കൊല്ലംകോട്
ചിങ്ങഞ്ചിറ കുറുപ്പുസ്വാമി ക്ഷേത്രത്തിലാണ് ആടിനെ അറുത്ത് മൃഗബലി നടത്തിയത്. നെന്മാറ വേല പ്രശ്‌നങ്ങളില്ലാതെ നടന്നതിന് വഴിപാടായാണ് മൃഗബലി നടത്തിയത്.നെന്മാറ സിഐയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് മൃഗബലി നടത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മൃഗബലി കൊടുത്ത മൃഗത്തെ പാകം ചെയ്ത് കഴിച്ച ശേഷമാണ് സംഘം മടങ്ങിയത്. സുപ്രീംകോടതി രാജ്യത്ത് മൃഗബലി നിരോധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഇത്തരത്തില്‍ പൊലീസിന്റെ നേതൃത്വത്തില്‍ മൃഗബലി നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസ് തന്നെ മൃഗബലി നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

അതേസമയം നിയമലംഘനം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാലക്കാട് എസ്പി പ്രതീഷ് കുമാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com