ഭൂമിയേറ്റെടുക്കല്‍ കേരളത്തില്‍ വലിയ പ്രശ്‌നം: നിതിന്‍ ഗഡ്കരി 

ഭൂമിയേറ്റെടുക്കല്‍ കേരളത്തില്‍ വലിയ പ്രശ്‌നമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
ഭൂമിയേറ്റെടുക്കല്‍ കേരളത്തില്‍ വലിയ പ്രശ്‌നം: നിതിന്‍ ഗഡ്കരി 

കൊച്ചി: ഭൂമിയേറ്റെടുക്കല്‍ കേരളത്തില്‍ വലിയ പ്രശ്‌നമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ലുലു ഗ്രൂപ്പിന്റെ കൊച്ചി ബോള്‍ഗാട്ടിയിലെ വിസ്മയ പദ്ധതികളായ ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെയും ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ നിതിന്‍ ഗഡ്കരി പ്രതികരിക്കുകയായിരുന്നു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂരിലും, മലപ്പുറത്തും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. ഭൂമിയേറ്റെടുക്കലാണ് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നിതിന്‍ ഗഡ്കരിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com