ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് സഹോദരി; അന്വേഷണം നടത്തിയത് ഭക്ഷണംപോലും കഴിക്കാതെയെന്ന് അശ്വതി ജ്വാല

കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട  വിദേശ വനിത ലിഗയുടെ പേരല്‍ പണപ്പിരിവ് നന്നിട്ടില്ലെന്ന് സഹോദരി ഇലീസ്.
ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് സഹോദരി; അന്വേഷണം നടത്തിയത് ഭക്ഷണംപോലും കഴിക്കാതെയെന്ന് അശ്വതി ജ്വാല

തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട  വിദേശ വനിത ലിഗയുടെ പേരല്‍ പണപ്പിരിവ് നന്നിട്ടില്ലെന്ന് സഹോദരി ഇലീസ്. സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്ക് എതിരെയുള്ള വാര്‍ത്തകള്‍ ശരിയല്ല. അനാവശ്യ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇലീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തനിക്കെതിരെ വരുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇലീസിനൊപ്പം അവാസനം വരെ കൂടെനില്‍ക്കുമെന്നും അശ്വതി ജ്വാല പറഞ്ഞു.ഭക്ഷണം പോലും കഴിക്കാതെയാണ് പലദിവസവും ലിഗയ്ക്ക് വേണ്ടി അന്വേഷണം നടത്തിയത്. ലിഗയുടെ ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് അന്വഷണം നടത്തിയത്. അഞ്ചുവര്‍ഷം വരെ അശ്വതി ജ്വാല നല്ലതായിരുന്നു. ഇപ്പോള്‍ ഏതോ ഒരുവ്യക്തി പരാതി കൊടുക്കുന്നു. സാമ്പത്തികപരമായ ആരോപണം ഉന്നയിച്ചയാള്‍ ആദ്യം ലിഗയുടെ സഹോദരിയെ സമീപിക്കണം. ഫണ്ട് പിരിവ് നടത്തി എന്നതിന് തെളിവുണ്ടോയെന്ന് അന്വേഷിക്കണം എന്നും അശ്വതി പറഞ്ഞു. നിയമപരമായി തന്നെ പ്രശ്‌നം നേരിടും. അഞ്ച് വര്‍ഷം കൊണ്ട് നടത്തിയ സത്യസന്ധമായ പൊതുപ്രവര്‍ത്തനത്തെ കളങ്കപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അശ്വതി പറഞ്ഞു. 

ലിഗയുടെ പേരില്‍ അശ്വിതി അനധികൃത ഫണ്ട് പിരിവ് നടത്തിയെന്ന പരാതിയെത്തുര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ്ആരോപണങ്ങള്‍ നിഷേധിച്ച് ലിഗയുടെ സബോദരിയും അശ്വതിയും രംഗത്ത് വന്നിരിക്കുന്നത്. 

പണപ്പിരിവ് നടത്തിയത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതി ഐ.ജി.മനോജ് എബ്രഹാമിന് കൈമാറുകയായിരുന്നു.

അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്ന് കോവളം പനങ്ങോട് സ്വദേശി അനില്‍കുമാറാണ് പരാതിപ്പെട്ടത്. 3.8 ലക്ഷം രൂപ ഇത്തരത്തില്‍ അശ്വതി പിരിച്ചെടുത്തു. അടുത്തിടെ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

നേരത്തെ, വിദേശവനിതയെ കാണാതായത് സംബന്ധിച്ച പരാതി പറയാനെത്തിയ തങ്ങളോട് മുഖ്യമന്ത്രിയും ഡി.ജി.പിയും മോശമായി പെരുമാറിയെന്ന അശ്വതി ജ്വാലയുടെ ആരോപണം വിവാദമായിരുന്നു. ഇതിന് പ്രതികാരമായി കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com