ലി​ഗയുടെ മരണം :  പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും ; പ്രതികളുടെ അറസ്റ്റ് ഉടൻ

മുഖ്യപ്രതികളുടെ അടക്കം അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന
ലി​ഗയുടെ മരണം :  പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും ; പ്രതികളുടെ അറസ്റ്റ് ഉടൻ

തിരുവനന്തപുരം : വി​ദേ​ശ വ​നി​ത ലി​ഗ സ്ക്രോ​മേ​നി​യു​ടെ വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും. ലി​ഗയുടേത് കൊലപാതകമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. കേസിൽ മുഖ്യപ്രതികളുടെ അടക്കം അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. 

കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലർ പൊലീസ് കസ്റ്റഡിയിലുണ്ട്. കോ​വ​ള​ത്തെ ടൂ​റി​സ്​​റ്റ് ഗൈ​ഡും യോ​ഗ അ​ധ്യാ​പ​ക​നു​മാ​യ യു​വാ​വാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്നാ​ണ് വി​വ​രം. കൊ​ല​പാ​ത​ക​ത്തി​ൽ ഇ​യാ​ളെ സ​ഹാ​യി​ച്ച നാ​ലോ​ളം പേ​രു​ടെ അ​റ​സ്​​റ്റ്​ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​കു​മെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 

പ്ര​തി​ക​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ മൃ​ത​ദേ​ഹം കി​ട​ന്ന വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളി​ൽ​നി​ന്ന്​ ഫോ​റ​ൻ​സി​ക്​ സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് സം​ശ​യി​ക്കു​ന്ന വ​ള്ളി​യി​ൽ​നി​ന്നും നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു.വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച സ്ര​വം പ്ര​തി​ക​ളു​ടേ​താ​ണെ​ന്ന് ഉ​ന്ന​ത​ത​ല മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ സ്ഥി​രീ​ക​രി​ച്ചു. ഇതിന്റെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൂടി ലഭിക്കാൻ കാത്തിരിക്കുകയാണ് പൊലീസ്. 

യോഗ പരിശീലകനെ ലിഗയുമായി വര്‍ക്കലയിലും കോവളത്തും വച്ച് കണ്ടതായി ചിലര്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇയാള്‍ മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്ത് എത്തിയിരുന്നതായി നാട്ടുകരില്‍ ചിലരും പോലീസിനോട് മൊഴിനല്‍കിയിരുന്നു.  മൃതദേഹത്തില്‍ നിന്ന് ലിഗയുടെതല്ലാത്ത ഓവര്‍കോട്ട് കണ്ടെടുത്തിരുന്നു.ഇതുസംബന്ധിച്ച അന്വേഷണമാണ് യോഗ പരിശീലകനിലേക്കെത്തിച്ചത്. ഇയാളെ വര്‍ക്കല ഭാഗത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലി​ഗ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഇ​തി​​ന്റെ പ​ക​ർ​പ്പ് സ​ഹോ​ദ​രി ഇ​ൽ​സി​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. എന്നാൽ വിവരങ്ങൽ പുറത്തുവിടരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതായാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com