എന്‍ഡിഎയുമായുള്ള നിസ്സഹകരണം തുടരും; ഒരാഴ്ചയ്ക്കകം ബിജെപി നിലപാടറിയിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

എന്‍ഡിഎയുമായുള്ള നിസ്സഹകരണം തുടരുമെന്ന് ബിഡിജിഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി
എന്‍ഡിഎയുമായുള്ള നിസ്സഹകരണം തുടരും; ഒരാഴ്ചയ്ക്കകം ബിജെപി നിലപാടറിയിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍: എന്‍ഡിഎയുമായുള്ള നിസ്സഹകരണം തുടരുമെന്ന് ബിഡിജിഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി തുഷാര്‍ വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനത്തെക്കുറിച്ച് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ മറുപടി ഒരാഴ്ചയ്ക്കകം അറിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തുഷാര്‍ വ്യക്തമാക്കി. 

എന്‍ഡിഎയില്‍ ചേര്‍ന്ന സമയത്ത് വാഗ്ദാനം ചെയ്ത ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയുമായി ഉടക്കി നില്‍ക്കുകയാണ് ബിഡിജെഎസ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഡിജെഎസിനെ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചിരുന്നു. 

ബിഡിജെഎസിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ലഭിച്ച വോട്ട് പോലും ബിജെപിക്ക് ഇത്തവണ ലഭിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ബിജെപിക്ക് സവര്‍ണ അജണ്ടയാണെന്നും ജയിക്കാന്‍ കേന്ദ്ര ഭരണത്തിന്റെ മറവില്‍ ഏത് അടവും ബിജെപി പയറ്റുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com