പൊലീസ് മാപ്പുപറയണം; അശ്വതിയ്‌ക്കെതിരായ നടപടി പകപോക്കലെന്ന് വിഎം സുധീരന്‍

അശ്വതി ജ്വാലയ്‌ക്കെതിരായ പിണറായി സര്‍ക്കാരിന്റെ പൊലീസ് നടപടി പകപോക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഈ നടപടിയില്‍ പൊലീസ് ജനങ്ങളോട് മാപ്പുപറയണം
പൊലീസ് മാപ്പുപറയണം; അശ്വതിയ്‌ക്കെതിരായ നടപടി പകപോക്കലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: അശ്വതി ജ്വാലയ്‌ക്കെതിരായ പിണറായി സര്‍ക്കാരിന്റെ പൊലീസ് നടപടി പകപോക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഈ നടപടിയില്‍ പൊലീസ് ജനങ്ങളോട് മാപ്പുപറയണം. ബിജെപി സര്‍ക്കാരിന്റെ തെറ്റായനയങ്ങളാണ് എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു

ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു അശ്വതിക്കെതിരായ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അശ്വതിക്കെതിരെ കേസെടുത്തിരുന്നു. ലിഗയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് വേണ്ടി പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇല്ലാതാക്കുകയാണ് പരാതിയുടെ ലക്ഷ്യമെന്ന് അശ്വതി വ്യക്തമാക്കിയിരുന്നു.   

ടൂറിസം മാഫിയക്കെതിരെ, വീഴ്ചകള്‍ വന്ന ഗവണ്‍മെന്റിനെതിരെ, വീഴ്ചകള്‍ വന്ന പൊലീസിനെതിരെ സംസാരിച്ചു എന്നതിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നത്. അഞ്ചുവര്‍ഷമായിട്ട് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തനിക്കെതിരെ ഒരു പരാതി പോലും വന്നിട്ടില്ലെന്നും കേരളാ സമൂഹം തന്നെ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ടെന്നും അശ്വതി പറഞ്ഞു.  അശ്വതിക്കെതിരായ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com