ലൈസന്‍സ് ഇല്ല; കൊട്ടിഘോഷിച്ച് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോറോ സര്‍വീസ് നിര്‍ത്തി

ഇന്നലെ മുഖ്യന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോറോ സര്‍വീസിന്ലൈസന്‍സ് ഇല്ല
ലൈസന്‍സ് ഇല്ല; കൊട്ടിഘോഷിച്ച് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോറോ സര്‍വീസ് നിര്‍ത്തി

കൊച്ചി: ഇന്നലെ മുഖ്യന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോറോ സര്‍വീസിന്
ലൈസന്‍സ് ഇല്ല. ലൈസന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചു. ഏറെപ്രതീക്ഷയോടെ സര്‍വീസിനെ ഉറ്റുനോക്കിയ നാട്ടുകാരുടെ ദുരിതം സാധാരണ നിലയിലായി.

ഏറെ കൊട്ടിഘോഷിച്ചാണ് കൊച്ചി നഗരസഭ പരിപാടിയുടെ ഉദ്ഘാടനം നടത്തിയത്. അടുത്തമാസം പത്താം തിയ്യതിയോടെ മാത്രമെ സര്‍വീസ് പുനരാരംഭിക്കുവെന്നാണ് അധികൃതര്‍ പറയുന്നത്. അതേ സമയം ലൈസന്‍സ് ഇല്ലെന്ന് കാര്യം മുഖ്യമന്ത്രിയില്‍ നിന്ന് മറച്ചുവെച്ചാണ് ഉദ്ഘാടനം നടത്തിയതെന്ന് നഗരസഭാ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. 

16 കോടി രൂപ ചെലവില്‍ കൊച്ചി കോര്‍പ്പറേഷനാണ് റോറോ യാഥാര്‍ത്ഥ്യമാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ ഭരണ സ്ഥാപനം റോറോ സര്‍വീസ് തുടങ്ങുന്നത്.യാത്രാ ദുരിതത്തില്‍ വലയുന്ന പശ്ചിമ കൊച്ചിക്കാര്‍ക്ക് ആശ്വാസമായി ഒഴുകുന്ന പാലം, റോള്‍ ഓണ്‍ റോള്‍ ഓഫ് അഥവാ റോറോ സര്‍വീസ്. ഇരുവശത്തുകൂടിയും വാഹനങ്ങള്‍ കയറ്റാനും ഇറക്കാനും കഴിയുന്ന ആധുനിക ജങ്കാറാണ് റോറോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com