ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നോഡല്‍ സെല്‍ 

ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നോഡല്‍ സെല്‍ രൂപീകരിച്ചു
ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നോഡല്‍ സെല്‍ 

തിരുവനന്തപുരം: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നോഡല്‍ സെല്‍ രൂപീകരിച്ചു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളുമടക്കം ഇന്റര്‍നെറ്റുവഴിയും മറ്റും പ്രചരിപ്പിക്കുന്ന പരാതികള്‍ ഈ സെല്ലിന് നല്‍കാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സജ്ജമാക്കിയwww.cyberpolice.gov.in കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പരാതികള്‍ നല്‍കേണ്ടത്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ പോര്‍ട്ടലിലേക്ക് കണക്ടിവിറ്റി നല്‍കിയിട്ടുണ്ട്. സംസ്ഥാനം മുഴുവന്‍ ഈ സെല്ലിന്റെ അധികാരപരിധിയിലാണ്. ക്രൈം റെക്കോഡ്‌സ് ബ്യൂറോ എ.ഡി.ജി.പി നോഡല്‍ ഓഫീസറായിരിക്കും. പരാതികള്‍ ഫോണിലൂടെ കൈമാറാന്‍ 155260 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ പിന്നീട് നിലവില്‍ വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com