ഉമ്പായി തീര്‍ത്ത പാട്ടിന്റെ കടലുകള്‍(വീഡിയോ) 

ഓര്‍മ്മകളുട, പ്രണയത്തിന്റെ,വിരഹത്തിന്റെ  കടലുകളാണ് ഉമ്പായിയുടെ ഓരോ പാട്ടുകളും
ഉമ്പായി തീര്‍ത്ത പാട്ടിന്റെ കടലുകള്‍(വീഡിയോ) 

ര്‍മ്മകളുട, പ്രണയത്തിന്റെ,വിരഹത്തിന്റെ  കടലുകളാണ് ഉമ്പായിയുടെ ഓരോ പാട്ടുകളും. ജീവിതം എത്രമേല്‍ അത്ഭുതങ്ങള്‍ നിറഞ്ഞതാണെന്ന് പി.എ ഇബ്രാഹിമെന്ന മട്ടാഞ്ചേരിയിലെ പാട്ടുകാരന്‍ ഉമ്പായിയായതെങ്ങെനെയെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ നമ്മള്‍ നെടുവീര്‍പ്പിട്ടേക്കാം. ഒഎന്‍വിയുടെയും വേണു വി ദേശത്തിന്റെയും സച്ചിതാനന്ദന്റെയും അത്രമേല്‍ തീഷ്ണമായ കവിതകള്‍ ഗസലാക്കി മലയാളി മനസ്സുകളിലേക്ക് പെയ്തിറക്കി തന്നു ഉമ്പായി. 


വീണ്ടും പാടാം സഖീ, പാടുക സൈഗാള്‍ പാടൂ തുടങ്ങി ഇരുപതോളം ആല്‍ബങ്ങള്‍ മലയാളികള്‍ നെഞ്ചിലേറ്റി. വായിക്കുമ്പോള്‍ തെളിഞ്ഞുവരാത്ത കവിതയുടെ ഭാവങ്ങള്‍ ഗസലിലൂടെ അദ്ദേഹം കേള്‍പ്പിച്ചുതന്നു. മലയാളത്തില്‍ ഗസലോ എന്ന് പുച്ഛിച്ചരോടെല്ലാം ഉമ്പായി വിഷാദം നിറഞ്ഞ  ശബ്ദം കൊണ്ട് പാടി മറുപടി നല്‍കി. 

ഹിന്ദി,ഉറുദു ഗസലുകള്‍ മാത്രം പരിചയമുണ്ടായിരുന്ന മലയാളിക്ക്,  ആദ്യമൊന്നും ഉമ്പായിയെ ഉള്‍ക്കൊള്ളാനോ പ്രോത്സാഹിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പതിയെ അയാള്‍ വിമര്‍ശകരുടെപോലും ഹൃദയങ്ങളിലേക്ക് നടന്നുകയറി. 

വീണ്ടും പാടാം സഖീ നിനക്കായി വിരഹഗാന ഗാനം ഞാന്‍... വിഷാദം നിറച്ചയാള്‍ പാടിയപ്പോള്‍ മലയാളികള്‍ നൈടുവീര്‍പ്പോടെ കേട്ടിരുന്നു...

 സകലതും നഷ്ടപ്പെട്ട് കൊടുംകാട്ടിലലയുന്ന സാധുമാം ഇടയന്റെ കഥ പറയാമെന്നയാള്‍ ഉച്ചത്തില്‍ പാടി നിര്‍ത്തുമ്പോള്‍ പിടക്കാത്ത മനുഷ്യരുണ്ടാകുമോ...

പാടുമ്പോള്‍ സ്വയം കടലായി നിറയുകയും ചിലനേരം മണല്‍ക്കാറ്റ് വീശിയടിക്കുന്ന മരുഭൂമിയായി രൂപാന്തരപ്പെടുകയും  ചെയ്ത ഒരു മനുഷ്യന്റെ കാലം അവസാനിച്ചിരിക്കുന്നു...

എത്രസുധാമയമായിരുന്നു ആ പാട്ടുകള്‍, അത്രമേല്‍ വേദനയേറ്റി, അത്രമേല്‍ പ്രണയിപ്പിച്ച്, അത്രമേല്‍ നൊമ്പരപ്പെടുത്തി അയാള്‍ കടന്നുപോയിരിക്കുന്നു...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com