കൊന്നിട്ടും തീരാത്ത പക; അഭിമന്യൂവിന്റെ പേരിലുളള മാ​ഗസീൻ ക്യാമ്പസ് ഫ്രണ്ട് കത്തിച്ചു

ക്യാമ്പസ് ഫ്രണ്ട്- എസ്.ഡി.പി.എെ പ്രവർത്തകർ കൊലപ്പെടുത്തിയ എസ്.എഫ്.എെ നേതാവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായിരുന്ന അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസീൻ ക്യാമ്പസ് ഫ്രണ്ടുകാർ കത്തിച്ചു.
കൊന്നിട്ടും തീരാത്ത പക; അഭിമന്യൂവിന്റെ പേരിലുളള മാ​ഗസീൻ ക്യാമ്പസ് ഫ്രണ്ട് കത്തിച്ചു

മലപ്പുറം: ക്യാമ്പസ് ഫ്രണ്ട്- എസ്.ഡി.പി.എെ പ്രവർത്തകർ കൊലപ്പെടുത്തിയ എസ്.എഫ്.എെ നേതാവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായിരുന്ന അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസീൻ ക്യാമ്പസ് ഫ്രണ്ടുകാർ കത്തിച്ചു. മലപ്പുറം എടക്കര പാലേമാട് ശ്രീ വിവേകാനന്ദ കോളേജിൽ 2017- 18 കോളേജ് യൂണിയൻ അഭിമന്യു എന്ന പേരിൽ പുറത്തിറക്കിയ മാഗസിനാണ് ക്യാമ്പസ് ഫ്രണ്ട്- എസ്.ഡി.പി.ഐ സംഘം നടുറോട്ടിൽ കത്തിച്ചത്.

അഭിമന്യുവിന്റെ പേരിലുള്ള അക്ഷരങ്ങളെ പോലും മതതീവ്രവാദികൾ ഭയക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ സംഭവമെന്ന് എസ്.എഫ്‌.ഐ നേതാക്കൾ പറഞ്ഞു. തിങ്കളാഴ്ചയാണ് മാഗസീൻ പ്രകാശനം ചെയ്‌തത്. ചൊവ്വാഴ്ച രാവിലെ പുറത്ത് നിന്നെത്തിയ എസ്.ഡി.പി.എെ പ്രവർത്തകരുടെ സഹായത്തോടെ കോളേജിലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മാഗസീൻ കത്തിക്കുകയായിരുന്നു.

 റോഡില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പിന്നീട് എസ്എഫ്‌ഐ ഏരിയ,  കോളേജ് യൂണിയന്‍ ഭാരവാഹികള്‍ എടക്കര പൊലീസില്‍ പരാതി നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com