ക്യാന്‍സറിന്റെ കടുത്ത വേദനയിലും ഉമ്പായി ആഗ്രഹിച്ചത് ഒക്ടോബര്‍ 23ലെ ആ സംഗീത പരിപാടിയെക്കുറിച്ച്; സൂര്യ കൃഷ്ണമൂര്‍ത്തി 

രോഗം മൂര്‍ച്ഛിച്ച് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോഴും ഒക്ടോബര്‍ 23ാം തീയതി താന്‍ നടത്താനിരുന്ന സൂര്യ ജല്‍സ ഘാര്‍ കണ്‍സേര്‍ട്ടിനെകുറിച്ചുള്ള തയ്യാറെടുപ്പിലായിരുന്നു ഉമ്പായി
ക്യാന്‍സറിന്റെ കടുത്ത വേദനയിലും ഉമ്പായി ആഗ്രഹിച്ചത് ഒക്ടോബര്‍ 23ലെ ആ സംഗീത പരിപാടിയെക്കുറിച്ച്; സൂര്യ കൃഷ്ണമൂര്‍ത്തി 

കൊച്ചി: രോഗം മൂര്‍ച്ഛിച്ച് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോഴും ഒക്ടോബര്‍ 23ാം തീയതി താന്‍ നടത്താനിരുന്ന സൂര്യ ജല്‍സ ഘാര്‍ കണ്‍സേര്‍ട്ടിനെകുറിച്ചുള്ള തയ്യാറെടുപ്പിലായിരുന്നു അന്തരിച്ച ഗസല്‍ മാന്ത്രികന്‍ ഉമ്പായിയെന്ന് സൂര്യ സ്‌റ്റേജ് ആന്റ് ഫിലിം സൊസൈറ്റി ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി. ഗുരുതരമായ ശ്വാസകോശാര്‍ബുദം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ മകന്‍  തന്നോട് പറഞ്ഞതാണിക്കാര്യമെന്നും സൂര്യ കൃഷ്ണമൂര്‍ത്തി വെളിപ്പെടുത്തി.  

വേദനയും  ബുദ്ധിമുട്ടുകളുമൊക്കെയുണ്ടെങ്കിലും ഈ സംഗീതമേള വേണ്ടെന്ന് വയ്ക്കാന്‍ തനിക്ക് കഴിയില്ലെന്ന് ഉമ്പായി മകനോട് പറയുകയായിരുന്നു. ഉമ്പായിയുടെ വലിയ ആഗ്രഹമായിരുന്നു ഇതെന്നും മകന്‍ തന്നോട് പറഞ്ഞതായി സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു

ലുവയിലെ അന്‍വര്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു ഉമ്പായിയുടെ അന്ത്യം സംഭവിച്ചത്.ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉമ്പായി അഞ്ച് പതിറ്റാണ്ട് കാലംസംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്നു.24 ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ഇന്ത്യയിലെമ്പാടും, ഗള്‍ഫ് നാടുകളിലും ഗസലുകള്‍ അവതരിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com