വൈദികര്‍ ഉള്‍പ്പെട്ട ബലാല്‍സംഗ കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കാ ജനകം : സുപ്രീം കോടതി

വൈദികര്‍ ഉള്‍പ്പെട്ട കേസുകള്‍ ഞെട്ടലുണ്ടാക്കിയെന്നും ജസ്റ്റിസ് എ കെ സ്രിക്രി അഭിപ്രായപ്പെട്ടു
വൈദികര്‍ ഉള്‍പ്പെട്ട ബലാല്‍സംഗ കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കാ ജനകം : സുപ്രീം കോടതി

ന്യൂഡല്‍ഹി : ക്രൈസ്തവ സഭകളിലെ ബലാല്‍സംഗ പരാതികള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി. പള്ളികളുമായി ബന്ധപ്പെട്ട ഇത്തരം കേസുകള്‍ ആശങ്കാജനകം. വൈദികര്‍ ഉള്‍പ്പെട്ട കേസുകള്‍ ഞെട്ടലുണ്ടാക്കിയെന്നും ജസ്റ്റിസ് എ കെ സ്രിക്രി അഭിപ്രായപ്പെട്ടു. കൊട്ടിയൂര്‍ പീഡനക്കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം. 

ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ കുമ്പസാരം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസ് പരിഗണിക്കുന്നതും ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ്. കേസിലെ പ്രതികളായ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ തവണ പരിഗണിക്കുമ്പോഴും, കേരളത്തിലെ പള്ളികളുമായി ബന്ധപ്പെട്ട് ഇത്രയധികം പീഡനക്കേസുകള്‍ ഉണ്ടാകുന്നതെന്ന് കോടതി ചോദിച്ചിരുന്നു. 

കൊട്ടിയൂര്‍ പീഡനക്കേസില്‍ മൂന്നു പ്രതികളെ പ്രതിസ്ഥാനത്ത് നിന്നും സുപ്രീംകോടതി ഒഴിവാക്കി. സിസ്റ്റര്‍ ആന്‍സി മാത്യു, സിസ്റ്റര്‍ ടെസി ജോസ്, ഡോ ഹൈദരാലി എന്നിവരെയാണ് ഒഴിവാക്കിയത്. ഇവര്‍ക്ക് കുറ്റകൃത്യ്തില്‍ പങ്കില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി. അതേസമയം ഫാദര്‍ ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. മുഖ്യപ്രതി ഫാദര്‍ റോബിനെ രക്ഷിക്കാന്‍ രേഖകള്‍ സൃഷ്ടിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരായ കുറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com