പിഴവു പറ്റി: പ്രതിമാസ വരുമാനം 1000 രൂപയല്ല, ഭാര്യക്കും മന്ത്രിക്കും കൂടി കിട്ടുന്നത് 96512 രൂപയെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഓഫിസ്

മന്ത്രിയുടെ പ്രതിമാസ വരുമാനം 96512 രൂപയാണെന്ന് തെളിഞ്ഞു. 
പിഴവു പറ്റി: പ്രതിമാസ വരുമാനം 1000 രൂപയല്ല, ഭാര്യക്കും മന്ത്രിക്കും കൂടി കിട്ടുന്നത് 96512 രൂപയെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഓഫിസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് 1000 രൂപയാണ് തന്റെ മാസവരുമാനമെന്ന് കാണിച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി രംഗത്തെത്തിയിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രതിമാസ വരുമാനം 96512 രൂപയാണെന്ന് തെളിഞ്ഞു. 

മന്ത്രിമാര്‍ വെളിപ്പെടുത്തിയ ആസ്തിയെക്കുറിച്ചുള്ള വാര്‍ത്തയില്‍ മന്ത്രി കടന്നപ്പള്ളിയുടെ ശമ്പളം 1000 രൂപയാണെന്നു വന്നതു സത്യവാങ്മൂലം തയാറാക്കിയപ്പോള്‍ പറ്റിയ പിശകാണ്. അടിസ്ഥാന ശമ്പളമായ 1000 രൂപയാണു കുറിച്ചിരുന്നത്. എന്നാല്‍, മന്ത്രിക്ക് ആകെ 55,012 രൂപയാണു ശമ്പളം. മുന്‍ എംപിയെന്ന നിലയില്‍ വാങ്ങുന്ന പെന്‍ഷന്‍ 23,500 രൂപ. ഭാര്യയ്ക്കു ലഭിക്കുന്ന പെന്‍ഷന്‍ 18,000 രൂപ. ഇതനുസരിച്ചു പുതിയ സത്യവാങ്മൂലം മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.  

നിലവില്‍ മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം 1000 രൂപയാണ്. ക്ഷാമബത്തയായി 31,512 രൂപയും മണ്ഡലം അലവന്‍സായി 10,500 രൂപയും യാത്രാബത്തയായി 12,000 രൂപയും ലഭിക്കുന്നുണ്ട്. ആകെ ശമ്പളം 55,012 രൂപ. മന്ത്രിമാരുടെ ശമ്പളം 90,000 രൂപയാക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തീരുമാനിച്ചെങ്കിലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരം കാക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com