മെട്രൊ എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക്; മൂന്നാം ഘട്ടത്തിന്റെ രൂപരേഖ പുതുക്കുന്നു

മെട്രൊ എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക്; മൂന്നാം ഘട്ടത്തിന്റെ രൂപരേഖ പുതുക്കുന്നു
മെട്രൊ എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക്; മൂന്നാം ഘട്ടത്തിന്റെ രൂപരേഖ പുതുക്കുന്നു

കൊച്ചി: കൊച്ചി മെട്രോ ആലുവയില്‍നിന്ന് അങ്കമാലിയിലേക്കു നീട്ടുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ പുതുക്കുന്നു. എയര്‍പോര്‍ട്ടിനെ ബ്ന്ധിപ്പിച്ച് മെട്രോ സര്‍വീസ് അങ്കമാലിയില്‍ എത്തിക്കാനാണ് തീരുമാനം. ഇതിനായി മൂന്നുവര്‍ഷം മുന്‍പ് തയ്യാറാക്കിയ രൂപരേഖ പുതുക്കുന്നതിന് അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി ലിമിറ്റഡിനെ (യു.എം.ടി.സി.) ചുമതലപ്പെടുത്തി.

പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തിലാണ് രൂപരേഖയില്‍ മാറ്റം വരുത്തുന്നത്.രൂപരേഖ പുതുക്കല്‍ നാലു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) അറിയിച്ചു. 65 ലക്ഷം രൂപയ്ക്കാണ് യു.എം.ടി.സി.ക്ക് കരാര്‍ നല്‍കിയത്.

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമാണ് ആലുവ  അങ്കമാലി റൂട്ട്. ഇതിനായി 2015 ഡിസംബറില്‍ പദ്ധതി രൂപരേഖ തയ്യാറാക്കിയിരുന്നു.ഇത് അനുസരിച്ച് അങ്കമാലി റൂട്ടില്‍ 14 സ്‌റ്റേഷനുകളാണ് വരിക. 20 കിലോമീറ്ററാണ് മൂന്നാം ഘട്ട വികസനത്തിന്റെ ദൂരം. 

തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, അത്താണി, നെടുമ്പാശ്ശേരി, കരിയാട്, വാപ്പാലശ്ശേരി, ടെല്‍ക്ക്, അങ്കമാലി റെയില്‍വേ സ്‌റ്റേഷന്‍, അങ്കമാലി സൗത്ത്, കോതകുളങ്ങര എന്നിവയാണ് ആലുവ-അങ്കമാലി റൂട്ടിലെ സ്‌റ്റേഷനുകള്‍.

എയര്‍പോര്‍ട്ടിലേക്കുള്ള ലിങ്ക് നെടുമ്പാശ്ശേരി സ്‌റ്റേഷനില്‍ നിന്നായിരിക്കും. നെടുമ്പാശ്ശേരി ഈസ്റ്റ്, എയ്‌റോ സിറ്റി, എയര്‍പോര്‍ട്ട് എന്നിങ്ങനെയാണ് സ്‌റ്റേഷനുകള്‍. 3,115 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com