ലക്ഷ്യം  പൊലീസ് സേനയില്‍ 25 ശതമാനം സ്ത്രീ പങ്കാളിത്തം: മുഖ്യമന്ത്രി

എല്ലാ രംഗത്തും സ്ത്രീസമത്വം ഉറപ്പുവരുത്തുമെന്നും പൊലീസ് സേനയില്‍ 25 ശതമാനം സ്ത്രീ പങ്കാളിത്തമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
ലക്ഷ്യം  പൊലീസ് സേനയില്‍ 25 ശതമാനം സ്ത്രീ പങ്കാളിത്തം: മുഖ്യമന്ത്രി

തൃശൂര്‍: എല്ലാ രംഗത്തും സ്ത്രീസമത്വം ഉറപ്പുവരുത്തുമെന്നും പൊലീസ് സേനയില്‍ 25 ശതമാനം സ്ത്രീ പങ്കാളിത്തമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 578 വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നിലവില്‍ 15 ശതമാനം വനിതകളാണ് പൊലീസിലുള്ളത്. എല്ലാ പഞ്ചായത്ത് ഓഫീസുകളിലും നിര്‍ഭയ വോളണ്ടിയര്‍മാരെ നിയോഗിക്കും. സ്ത്രീകളുടെ പരാതി സ്വീകരിക്കാന്‍ ഇവിടെ വനിതാ പൊലീസുകാരെയും നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സ്‌റ്റേഷനുകളോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് ഇപ്പോള്‍ കൂടിയിട്ടുണ്ട്. മതനിരപേക്ഷത അപായപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി ബി. സന്ധ്യ, മേയര്‍ അജിത ജയരാജന്‍, ഐ.ജി എം.കെ. അജിത്കുമാര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, റൂറല്‍ എസ്.പി എം.കെ ഭാസ്‌കരന്‍, സബ്കളക്ടര്‍ രേണുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ചരീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുഖ്യമന്ത്രി ട്രോഫികള്‍ സമ്മാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com