'മീശ'യുടെ വിവാദ ഭാഗങ്ങള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം; അഞ്ച് ആഴ്ചയ്ക്കുള്ളില്‍ തര്‍ജമ ചെയ്ത അധ്യായങ്ങള്‍ ഹാജരാക്കണം

'മീശ'യുടെ വിവാദ ഭാഗങ്ങള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം; അഞ്ച് ആഴ്ചയ്ക്കുള്ളില്‍ തര്‍ജമ ചെയ്ത അധ്യായങ്ങള്‍ ഹാജരാക്കണം
'മീശ'യുടെ വിവാദ ഭാഗങ്ങള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം; അഞ്ച് ആഴ്ചയ്ക്കുള്ളില്‍ തര്‍ജമ ചെയ്ത അധ്യായങ്ങള്‍ ഹാജരാക്കണം

ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ മീശ നോവലിന്റെ വിവാദ ഭാഗം ഹാജരാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം. അഞ്ച് ആഴ്ചയ്ക്കുള്ളില്‍ വിവാദ ഭാഗം ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നോവല്‍ വിലക്കണം എന്നാവശ്യപ്പെ്ട്ടുള്ള ഹര്‍ജിയിലാണ് നടപടി.

സ്ത്രീകളേയും ഒരു സമുദായത്തേയും ആക്ഷേപിക്കുന്നു എന്ന് ആരോപിച്ച് ഡല്‍ഹി സ്വദേശി രാധാകൃഷ്ണനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബിജെപി ഡല്‍ഹി ഘടകത്തില്‍ ദക്ഷണിണേന്ത്യന്‍ സെല്‍ ഭാരവാഹിയാണ് രാധാകൃഷ്ണന്‍.

വിവാദ ഭാഗം തര്‍ജമ ചെയ്ത് അഞ്ച് ആഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍, നോവല്‍ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിനാണ് നിര്‍ദേശം. പരാമര്‍ശിക്കപ്പെട്ട ഭാഗം നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമല്ലേയെന്ന് വാദം കേള്‍ക്കലിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു.

ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്നും പിന്‍വലിച്ച മീശ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഡി സി ബുക്‌സ് തീരുമാനിച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രസിദ്ധീകരണ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ പുസ്തകങ്ങളെപ്പോലെ തന്റെ പുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ എസ് ഹരീഷ് ഡിസി ബുക്‌സിനെ സമീപിക്കുകയായിരുന്നു. അതേസമയം നോവല്‍ പ്രസിദ്ധീകരിക്കാനുളള ഡി സി ബുക്‌സിന്റെ തീരുമാനത്തിനെതിരെയും ഹിന്ദുത്വവാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവലിലെ ഒരധ്യായത്തില്‍ ഹിന്ദുസ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വ തീവ്രവാദികള്‍ എസ് ഹരീഷിനെതിരെ രംഗത്തെത്തിയത്. ഹരീഷിനും കുടുംബത്തിനും നേരെ വ്യാപക വധഭീഷണികള്‍ ഇവര്‍ മുഴക്കിയിരുന്നു. ഭീഷണികള്‍ക്ക് പിന്നാലെ ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com