ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിഷേപിച്ച സംഭവം: കോഴിക്കോട് സ്വദേശിയും അറസ്റ്റില്‍

കൊച്ചിയില്‍ പഠനത്തിനൊപ്പം മീന്‍വിറ്റ് വാര്‍ത്തകളില്‍ ഇടംനേടിയ കോളജ് വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ സൈബര്‍ കുറ്റവാളികളില്‍ ഒരാള്‍ കൂടി പിടിയില്‍.
ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിഷേപിച്ച സംഭവം: കോഴിക്കോട് സ്വദേശിയും അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ പഠനത്തിനൊപ്പം മീന്‍വിറ്റ് വാര്‍ത്തകളില്‍ ഇടംനേടിയ കോളജ് വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ സൈബര്‍ കുറ്റവാളികളില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ റൗഫാണു പിടിയിലായത്. ഇതോടെ  ഹനാനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ഇന്നലെ അടിമാലി ചേരാംകുന്നില്‍ ബേസില്‍ സക്കറിയയെ (27) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോശമായ ഭാഷയില്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്റുകള്‍ സൈബര്‍ സെല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ചങ്ങനാശേരി സ്വദേശി പ്രശാന്ത്, ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍, കൊല്ലം സ്വദേശി സിയാദ് എന്നിവരെയാണു നേരത്തേ അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തിനു സൈബര്‍ സെല്‍ കൈമാറിയ 24 സൈബര്‍ കുറ്റവാളികളുടെ പട്ടികയിലെ അഞ്ചു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ശേഷിക്കുന്നവരെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉടന്‍ പിടികൂടുമെന്നു പൊലീസ് പറഞ്ഞു. 

സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുന്ന സ്ഥിരം കുറ്റവാളികളെയാണ് ഈ കേസില്‍ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരെ പിന്നീടു കേസില്‍ ഉള്‍പ്പെടുത്തും. പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണു മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com