ആശങ്കയ്ക്ക് ഇടവേള നൽകാം; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു, 2396.34 അടിയായി 

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്
ആശങ്കയ്ക്ക് ഇടവേള നൽകാം; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു, 2396.34 അടിയായി 

ചെറുതോണി: ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 2396.34 അടിയായാണ് ജലനിരപ്പ് താഴ്ന്നത്. ഒരാഴ്ചയ്ക്കിടെ ആദ്യമായാണ് അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നത്. ഒരു മണിക്കൂര്‍ മുന്‍പ് ജലനിരപ്പ് 2396.36 അടിയായിരുന്നു.  ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് നാ​മ​മാ​ത്ര മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

മ​ഴ​യും നീ​രൊ​ഴു​ക്കും കു​റ​ഞ്ഞെ​ങ്കി​ലും കെ​എ​സ്ഇ​ബി പൂ​ർ​ണ​തോ​തി​ൽ വൈ​ദ്യു​തോ​ത്പാ​ദ​നം തു​ട​രു​ന്ന​തും ജ​ല​നി​ര​പ്പ് കൂ​ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യി. വ​രും  ദി​വ​സ​ങ്ങ​ളി​ലും ഇ​ത് തു​ട​ർ​ന്നാ​ൽ ട്ര​യ​ൽ റ​ൺ ആ​വ​ശ്യം വ​രി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​എ​സ്ഇ​ബി.

 അ​തേ​സ​മ​യം ജ​ല​നി​ര​പ്പ് 2,398 അ​ടി​യി​ൽ എ​ത്തി​യാ​ൽ ട്ര​യ​ൽ റ​ൺ ന​ട​ത്തു​മെ​ന്ന് ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ ഒ​രാ​ഴ്ച ക​ഴി​ഞ്ഞു  മാ​ത്ര​മേ ജ​ല​നി​ര​പ്പ് 2,398 അ​ടി​യി​ൽ എ​ത്തൂ. അ​തി​നാ​ൽ ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചി​ട്ടു​ണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com