പരസ്പരം ചങ്ങലകൊണ്ട് കെട്ടി പെട്രോളൊഴിച്ച് യുവാവും യുവതിയും നടുറോഡില്‍: കൊല്ലാന്‍ കൊണ്ടുവന്നതെന്ന് യുവതി

ചങ്ങലകൊണ്ട് ബന്ധിച്ച് ശരീരമാസകലം പെട്രോള്‍ ഒഴിച്ചു റോഡില്‍ കിടന്ന യുവാവിനെയും യിവതിയെയും നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു.
പരസ്പരം ചങ്ങലകൊണ്ട് കെട്ടി പെട്രോളൊഴിച്ച് യുവാവും യുവതിയും നടുറോഡില്‍: കൊല്ലാന്‍ കൊണ്ടുവന്നതെന്ന് യുവതി

പത്തനാപുരം: ചങ്ങലകൊണ്ട് ബന്ധിച്ച് ശരീരമാസകലം പെട്രോള്‍ ഒഴിച്ചു റോഡില്‍ കിടന്ന യുവാവിനെയും യിവതിയെയും നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു. തന്നെ കൊല്ലാന്‍ കൊണ്ടുവന്നതാണെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുന്നിക്കോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വെള്ളിയാഴ്ച രാത്രി ഏഴിനു കോട്ടവട്ടം പാട്ടപ്പുരമുകള്‍ സ്‌കൂള്‍ ജംങ്ഷനിലായിരുന്നു സംഭവം. ഏഴുവര്‍ഷമായി യുവതിയും യുവായും തമ്മില്‍ പ്രണയത്തിലായിരുന്നു. യുവാവ് പലതവണ യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. വീട്ടുകാര്‍ അനുവദിച്ചാലെ കല്യാണത്തിന് സമ്മതിക്കുവെന്ന് യുവതിയും നിലപാടെടുത്തു. ഇതേത്തുടര്‍ന്ന് യുവതിയെയും കൂട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാരുടെ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com