കുട്ടികള്‍ മലയാളം സംസാരിക്കുന്നത് വിലക്കിയാല്‍ 5,000രൂപ പിഴ; സ്‌കൂളുകളില്‍ ഭാഷാപഠനം ഉറപ്പാക്കാന്‍ പരിശോധകരെത്തുന്നു

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താംക്ലാസുവരെ മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പരിശോധന തുടങ്ങി
കുട്ടികള്‍ മലയാളം സംസാരിക്കുന്നത് വിലക്കിയാല്‍ 5,000രൂപ പിഴ; സ്‌കൂളുകളില്‍ ഭാഷാപഠനം ഉറപ്പാക്കാന്‍ പരിശോധകരെത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താംക്ലാസുവരെ മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പരിശോധന തുടങ്ങി. ഏതെങ്കിലും സ്‌കൂളുകളില്‍ കുട്ടികള്‍ മലയാളം സംസാരിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കില്‍ പ്രധാനാധ്യാപകന്‍ 5,000രൂപ പിഴയടക്കണം. 

സിബിഎസ്ഇ,സിഐഎസ്ഇ തുടങ്ങിയ ബോര്‍ഡുകളുമായി അഫിലിയേറ്റ് ചെയ്ത സ്‌കൂളുകള്‍ മൂന്നുതവണ വീഴ്ചവരുത്തിയാല്‍ സ്‌കൂളിനുള്ള എന്‍ഒസി റദ്ദാക്കും. എല്ലാ സ്‌കൂളുകളിലും പരിശോധന പൂര്‍ത്തിയാക്കി 31 മുമ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിശോധന നടത്താനായി റവന്യു,വിദ്യാഭാസ ജില്ലാതലങ്ങളില്‍ സംഘങ്ങളുണ്ടാക്കി. 

ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളത്തിന്റെ വ്യാപനത്തിനായി ഉണ്ടാക്കിയ മലയാള ഭാഷാപഠന ചട്ടങ്ങള്‍ സ്‌കൂളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പരിശോധന. ഇത് എല്ലാവര്‍ഷവും അധ്യായന വര്‍ഷം തുടങ്ങി മൂന്നുമാസത്തിനകം നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com