രാഷ്ട്രപതിക്ക് തൃശൂരില്‍ വധഭീഷണി; വധഭീഷണി മുഴക്കിയ പൂജാരി അറസ്റ്റില്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനായി നാളെ രാഷ്ട്രപതി എത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി
രാഷ്ട്രപതിക്ക് തൃശൂരില്‍ വധഭീഷണി; വധഭീഷണി മുഴക്കിയ പൂജാരി അറസ്റ്റില്‍

തൃശൂര്‍: കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് വധഭീഷണി മുഴക്കിയത്. 

പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനായി നാളെ രാഷ്ട്രപതി എത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി. 

ഭീഷണി കോള്‍ വന്നതിന് പിന്നാലെ ഇയാളുടെ നമ്പര്‍ കണ്ടെത്തി പൊലീസ് ആളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com