സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷ​കൾ മാറ്റിവെച്ചു; അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് മാറ്റമില്ല

അഖിലേന്ത്യാ തലത്തിൽ വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിനെ തുടർന്ന് വിവിധ സർവകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷ​കൾ മാറ്റിവെച്ചു; അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് മാറ്റമില്ല

തിരുവനന്തപുരം:  അഖിലേന്ത്യാ തലത്തിൽ വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിനെ തുടർന്ന് വിവിധ സർവകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കാലിക്കറ്റ്, കണ്ണൂർ, എംജി, ആരോ​ഗ്യ സർവകലാശാലകളാണ് ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിയത്. 

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള ഒഴികെയുളള സർവകലാശാലകൾ അറിയിച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകൾ പതിമൂന്നിന് നടത്തുമെന്ന് കേരള സർവകലാശാല അറിയിച്ചു.  ഹയർ സെക്കന്‍ററി ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകളും പരീക്ഷ ബോർഡ് മാറ്റിവച്ചിട്ടുണ്ട്.

അതേസമയം അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ഗവ. ഐ.ടി.ഐ അധികൃതര്‍ അറിയിച്ചു. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com