ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം

ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം
ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം

കൊല്ലം: കൊല്ലം  രാമന്‍കുളങ്ങര ജംക്ഷനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റില്‍ അജ്ഞാതന്റെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി.  ഇന്നലെ രാവിലെയാണു സമീപവാസികള്‍ മൃതദേഹം കണ്ടത്. റിങ് കൊണ്ടു നിര്‍മിച്ച കിണറ്റില്‍ അഗ്‌നിശമനസേന വെള്ളം പമ്പ് ചെയ്തു നിറച്ചാണു മൃതദേഹം പുറത്തെടുത്തത്. ആലാട്ടുകാവ് സ്വദേശിനിയായ വീട്ടുടമ ഇന്നലെ രാവിലെയെത്തി കിണറ്റില്‍ നോക്കിയപ്പോഴാണു മൃതദേഹം കണ്ടത്. 

വീട് വാടകയ്ക്കു നല്‍കുന്നതിനു മുന്നോടിയായി ശുചിയാക്കാന്‍ എത്തിയതായിരുന്നു. രണ്ടു ദിവസം മുന്‍പ് ഉടമ ഇവിടെ എത്തിയപ്പോള്‍ കിണറിനു മുകളിലെ വലയുടെ കുറച്ചുഭാഗം മാറിക്കിടന്നതായി കണ്ടിരുന്നു. തുടര്‍ന്ന് ഇതു പിടിച്ചിട്ട് ഇഷ്ടിക വലയ്ക്കു മുകളില്‍ വച്ച ശേഷമാണു മടങ്ങിയത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com