ഇട്ട പോസ്റ്റ് മുക്കിയാല്‍ അത് തെളിവ് നശിപ്പിക്കല്‍, പൊലീസ് കയ്യോടെ പൊക്കും

അപകീര്‍ത്തി പോസ്റ്റുകള്‍ ഇട്ടവരേക്കാള്‍,അത് മായ്ച്ചു കളഞ്ഞവരെയാണ് ആദ്യം സൈബര്‍ സെല്ലിന് തിരിച്ചറിയാന്‍ കഴിഞ്ഞത്
ഇട്ട പോസ്റ്റ് മുക്കിയാല്‍ അത് തെളിവ് നശിപ്പിക്കല്‍, പൊലീസ് കയ്യോടെ പൊക്കും

സമൂഹമാധ്യമങ്ങളിലൂടെ മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തിയതിന് ശേഷം അത് പിന്‍വലിച്ചാല്‍ രക്ഷപെടാമെന്ന് കരുതേണ്ട. അപകീര്‍ത്തി പോസ്റ്റുകള്‍ ഇട്ടവരേക്കാള്‍,അത് മായ്ച്ചു കളഞ്ഞവരെയാണ് ആദ്യം സൈബര്‍ സെല്ലിന് തിരിച്ചറിയാന്‍ കഴിഞ്ഞത്. 

ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവമായിരുന്നു സമാനമായി ഏറ്റവും അടുത്ത് നടന്നത്. ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ വീണ്ടെടുക്കാനുള്ള സോഫ്‌റ്റ്വെയര്‍ കേരള പൊലീസിന്റെ സൈബര്‍ ഡോമിന് ലഭിച്ചതോടെയാണ് സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമായത്. 

അപകീര്‍ത്തികരമായ പോസ്റ്റുകള്‍ കുറ്റവാളി തന്നെ മായ്ച്ചു കളഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 204ാം വകുപ്പ് പ്രകാരം അത് തെളിവ് നശിപ്പിക്കലാവും. രണ്ട് വര്‍ഷം തടവും പിഴയുമാണ് ഇതിന് ശിക്ഷ. കൂടുതല്‍ ഗൗരവമുള്ള ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍  ശ്രമിച്ചാല്‍ ഐപിസി 201ാം വകുപ്പ് പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം. 

സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തി പോസ്റ്റുകള്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 67ാം വകുപ്പ് പ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. ആദ്യ തവണ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കും. കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാകും ശിക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com